ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആര്‍. അശ്വിനായിരുന്നു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ രക്ഷകനായത്. ടീമിന് ആവശ്യമുള്ളപ്പോളെല്ലാം തന്നെ ബാറ്ററായും ഫിനിഷറുടെ റോളിലും അവതരിച്ച അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ മോസ്റ്റ് ഡിപ്പന്‍ഡിബിള്‍ താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യരിനൊപ്പം കൂട്ടിച്ചേര്‍ത്ത 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് നിര്‍ണായകമായത്. ശ്രേയസ് അയ്യര്‍ 29 റണ്‍സ് നേടിയപ്പോള്‍ അശ്വിന്‍ 42 റണ്‍സും സ്വന്തമാക്കി.
ഒരുവേള പരാജയം മുന്നില്‍ക്കണ്ടാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചുകയറിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ 145 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ശ്രേയസ് അയ്യരും അശ്വിനും ചേര്‍ന്നാണ് രക്ഷിച്ചത്.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തന്നെ നിലംപൊത്തിയപ്പോള്‍ ഇരുവരും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്സിനെ തോളിലേറ്റിയത്.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ വീണ്ടും പരാജയമായി. ഏഴ് പന്തില്‍ നിന്നും രണ്ട് റണ്‍സാണ് രാഹുല്‍ നേടിയത്. വിരാട് കോഹ്ലി ഒറ്റ റണ്‍സും റിഷബ് പന്ത് ഒമ്പത് റണ്‍സും ഉനദ്കട് 13 റണ്‍സും നേടി പുറത്തായി.
അക്സര്‍ പട്ടേല്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്ത് നിന്നത്. 69 പന്തില്‍ നിന്നും 34 റണ്‍സാണ് പട്ടേല്‍ നേടിയത്.
രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍ തന്നെയായിരുന്നു കളിയിലെ താരവും.
രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഒരു ഗംഭീര റെക്കോഡും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്. 34 വര്‍ഷം പഴക്കമുള്ള ഒരു ലോകറെക്കോഡാണ് അശ്വിന്‍ തിരുത്തിയത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ ഒരു സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഒമ്പതാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് അശ്വിന്‍ തന്റെ പേരില്‍ കുറിച്ചത്. 1988ല്‍ കരീബിയന്‍ സൂപ്പര്‍ താരം വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് അശ്വിന്‍ തന്റെ പേരിലാക്കിയത്.
42* – ആര്‍. അശ്വിന്‍ vs ബംഗ്ലാദേശ് (2022)
40* – വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ vs പാകിസ്ഥാന്‍ (1988)
38* – സിഡ്‌നി ബാര്‍നെസ് vs ഓസ്‌ട്രേലിയ (1908)
35 – റാഷിദ് ലത്തീഫ് vs ഓസ്‌ട്രേലിയ (1994)
34* – ഗാരി ഹാസ്ലിറ്റ് vs ഇംഗ്ലണ്ട് (1907)