മറ്റ് ഗെയിമുകളില്‍ നിന്നും ക്രിക്കറ്റിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഫോര്‍മാറ്റുകള്‍ തന്നെയാണ്. ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ക്രിക്കറ്റും ആവേശം അലതല്ലുന്ന കുട്ടിക്രിക്കറ്റും ക്രിക്കറ്റിന്റെ വശ്യതയാര്‍ജ്ജിച്ച ഏകദിനവുമടക്കം ക്രിക്കറ്റ് അതിര്‍ത്തികളില്ലാതെ പടരുകയാണ്.
എല്ലാ ഗെയിമും മാന്യതയുടെയും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെയും വേദിയാണെങ്കില്‍ക്കൂടിയും ജെന്റില്‍മെന്‍സ് ഗെയിം എന്ന വിളിപ്പേര് കിട്ടിയ മറ്റൊരു കളിയുമില്ല.
ക്രിക്കറ്റിന്റെ ഫോര്‍മാറ്റുകള്‍ തന്നെയാണ് മറ്റ് ഗെയിമുകളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്. മറ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ആവേശം നിറഞ്ഞതും ഫുട്‌ബോള്‍ പോലെ പെട്ടന്ന് വിധി അറിയുന്നതുമായ ടി-20യാണ് ചിലര്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ക്ലാസിക് ക്രിക്കറ്റിന്റെ പര്യായയമായ ടെസ്റ്റാണ് ചിലര്‍ക്ക് പ്രിയപ്പെട്ടത്.
2019ല്‍ നടന്ന ഐ.സി.സി ലോകകപ്പാണ് ഏറ്റവുമധികം ആളുകള്‍ ഡിജിറ്റലായി കണ്ടത്. ഏറ്റവുമധികം അറ്റന്‍ഷന്‍ ലഭിക്കുന്നതും ഏകദിനത്തിന് തന്നെ.
എന്നാല്‍, തന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ ഏറ്റവും മോശം ഫോര്‍മാറ്റാണ് ഏകദിനമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മാജിക്കല്‍ സ്പിന്നറായ ആര്‍. അശ്വിന്‍. ഏകദിന ക്രിക്കറ്റ് ബോറാണെന്നും താന്‍ അത് കാണാന്‍ ശ്രമിക്കാറില്ലെന്നുമായിരുന്നു താരത്തിന്റെ അഭിപ്രായം.
ടി-20 ഫോര്‍മാറ്റിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും ഏകദിന ക്രിക്കറ്റിനെ കാലഹരണപ്പെട്ടതാക്കി തീര്‍ക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു.
വോണി ആന്‍ഡ് ടിഫേര്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റിലായിരുന്നു അശ്വിന്‍ മനസുതുറന്നത്.
ക്രിക്കറ്റില്‍ നിന്നും ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ടി-20 ഫോര്‍മാറ്റ് ആളുകളെ ആവേശഭരിതരാക്കുകയാണെന്നും ഏകദിന ഫോര്‍മാറ്റ് കാലഹരണപ്പെട്ടുവെന്നും ആകാശ് ചോപ്ര പറഞ്ഞു.
Content Highlight:R Ashwin says ODI is the most boring format of cricket