ഒരിക്കലും 'എയറില്‍' നിന്ന് ഇറങ്ങാന്‍ പറ്റില്ല എന്ന് വരെ തോന്നിപോയി; ആര്‍. അശ്വിന്‍
Cricket
ഒരിക്കലും 'എയറില്‍' നിന്ന് ഇറങ്ങാന്‍ പറ്റില്ല എന്ന് വരെ തോന്നിപോയി; ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th June 2022, 4:07 pm

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ആര്‍. അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച്‌വിന്നറും അശ്വിന്‍ തന്നെയാണ്.

2020-21 ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഭയാനകമായ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്‍. അശ്വിനിപ്പോള്‍.

ടീം സഞ്ചരിച്ചുകൊണ്ടിരുന്ന ഫ്‌ളൈറ്റില്‍ ഇടിമിന്നല്ലടിച്ചതിനെ കുറിച്ചായിരുന്നു അശ്വിന്‍ സംസാരിച്ചിരുന്നത്.’വൂട്ട് സെലക്റ്റിന്റെ’ വരാനിരിക്കുന്ന ഡോക്യുമെന്ററിയായ ‘ബാണ്ടന്‍ മേ താ ദം.’ ട്രെയിലര്‍ ലോഞ്ചിനിടെയാണ് അശ്വിന്‍ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

‘ഞങ്ങള്‍ സിഡ്നിയിലേക്ക് പറക്കുകയായിരുന്നു, ഒരു ഇടിമിന്നല്‍ വിമാനത്തില്‍ തട്ടി. ഒരു നിമിഷം വിമാനം ലാന്‍ഡ് ചെയ്യില്ലെന്ന് പോലും ഞാന്‍ കരുതി. അത്രയും ഭയാനകരമായിരുന്നു ആ ഇടിമിന്നല്‍,”അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ഡോക്ക്യുമെന്ററി സീരീസ് ‘ബാന്‍ഡന്‍ മേ താ ദം’ നീരജ് പാണ്ഡെയാണ് സംവിധാനം ചെയ്തത്, 2020-21ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡോക്ക്യുമെന്ററി. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ജയം സ്വന്തമാക്കി.

മൂന്നാം മത്സരം ചെറുത്ത് നിന്ന് സമനില നേടിയ ഇന്ത്യ, നാലാം മത്സരത്തില്‍ ചരിത്രപരമായ പെര്‍ത്ത് വിജയത്തോടെ പരമ്പര സ്വന്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരകളിലൊന്നായിരുന്നു ഈ പരമ്പര.

ആദ്യ മത്സരത്തിന് ശേഷം വിരാട് കോഹ്ലി വിട്ട് നിന്ന പരമ്പരയില്‍ ബി ടീമുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ആദ്യ ടെസ്റ്റ് ഒഴികെ എല്ലാ ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകര്‍ക്കുകയായിരുന്നു.

 

Content Highlights: R Ashwin shares his expereience of travelling in flight from melbon to sydney