| Saturday, 18th December 2021, 3:12 pm

പിടിച്ചാല്‍ കിട്ടാത്ത പരക്കം പാച്ചില്‍ പായുന്ന അവനെ എന്ത് പേരിട്ട് വിളിക്കും; ഇമ്രാന്‍ താഹിറിന്റെ വിളിപ്പേരിനെ കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തമിഴ്‌നാട്ടിലെ ക്രിക്കറ്റ് ആരാധകരുടെ വികാരം കൂടിയാണ് ചെന്നൈ. അതിന് കാരണവുമുണ്ട്.

കെട്ടിലും മട്ടിലും അടിമുടി മദ്രാസിയാണ് ചെന്നൈ ടീം. ടീമിന്റെ തീം സോംഗ് പക്കാ ചെന്നൈ സ്റ്റൈല്‍ ഡപ്പാം കൂത്തും. ‘നമ്മ ഊര് ചെന്നൈയ്ക്ക് പെരിയ വിസില്‍ അടീങ്കേ’ എന്ന തീം സോംഗിനോളം പോപ്പുലറായ ഒരു ഫ്രാഞ്ചൈസി തീം സോംഗ് ഉണ്ടാ എന്ന കാര്യവും സംശയമാണ്.

വിദേശതാരങ്ങള്‍ പോലും ചെന്നൈയിലെത്തിയാല്‍ ഒരു തവണയെങ്കിലും ലുങ്കിയുടുത്തിരിക്കും എന്ന രീതിയിലാണ് അവര്‍ക്ക് ടീമിനോടുള്ള അറ്റാച്ച്‌മെന്റ്. ടീമിലെ താരങ്ങളുടെ വിളിപ്പേര് പോലും പക്കാ തമിഴ് തന്നെ. തലയും ചിന്നത്തലയും തുടങ്ങി വിളിപ്പേരുകള്‍ അങ്ങനെ അങ്ങനെ പോകുന്നു.

ഇപ്പോഴിതാ, ടീമിലെ സ്പിന്‍ മാന്ത്രികനായ ഇമ്രാന്‍ താഹിറിന്റെ വിളിപ്പേരിനെ കുറിച്ച് പറയുകയാണ് ആര്‍. അശ്വിന്‍.

തന്റെ യൂട്യൂബ് ചാനലായ ഫോര്‍ട്ടി ഷേഡ്‌സ് ഓഫ് അശ്വിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്.

‘പരാശക്തി എക്‌സ്പ്രസ്’ എന്നാണ് തങ്ങള്‍ താഹിറിനെ വിളിക്കുന്നതെനനാണ് അശ്വിന്‍ പറയുന്നത്. വിക്കറ്റ് നേടിയ ശേഷം പിടിച്ചാല്‍ കിട്ടാത്ത പാച്ചില്‍ പായുന്ന ഇമ്രാന്‍ താഹിറിനെ മറ്റെന്ത് പേരിട്ട് വിളിക്കണമെന്നാണ് അശ്വിന്‍ ചോദിക്കുന്നത്.

ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള സെലിബ്രേഷനാണ് താഹിറിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള ഓട്ടം. സഹതാരങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ഗ്രൗണ്ടിന് ചുറ്റും ഓടുന്നതാണ് ഇമ്രാന്റെ വിക്കറ്റ് ആഘോഷം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: R Ashwin reveals the interesting nickname of Imran Tahir in Chennai

Latest Stories

We use cookies to give you the best possible experience. Learn more