മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയില്‍ ചരിത്രം സൃഷ്ടിച്ച് ആര്‍. അശ്വിന്‍.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളര്‍മാരായ കപില്‍ ദേവ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ എന്നിവര്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് അശ്വിന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ 50 വിക്കറ്റുകളാണ് ഇതോടെ താരം നേടിയത്.
നാലാം തവണയാണ് ഒരു കലണ്ടര്‍ ഇയറില്‍ 50 വിക്കറ്റ് നേട്ടം അശ്വിന്‍ ആഘോഷിക്കുന്നത്. ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അശ്വിന്‍.
അതേസമയം, രണ്ടാം ടെസ്റ്റില്‍ വ്യക്തമായ ആധിപത്യമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ദുര്‍ബലമായ സ്‌കോറില്‍ കിവീസിനെ പുറത്താക്കിയ ഇന്ത്യ അവരെ ഫോളോ ഓണിന് അനുവദിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 276ന് 7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ 45 ഓവറില്‍ 140 റണ്‍സിന് 5 എന്ന നിലയിലാണ്. ഇതോടെ, രണ്ടാം ടെസ്റ്റില്‍ പരാജയമൊഴിവാക്കാന്‍ കിവികള്‍ക്ക് ഏറെ പാടുപെടേണ്ടി വരും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: R Ashwin registers a record which Kumble, Kapil, Harbhajan and Zaheer couldn’t in Test cricket