ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിവസം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടികൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍സ്റ്റോക്‌സിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. 33 പന്തില്‍ വെറും ആറ് റണ്‍സുമായാണ് ഇംഗ്ലീഷ് നായകന്‍ പവലിയനിയിലേക്ക് മടങ്ങിയത്. 36.5 ഓവറില്‍ ആയിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ 163 നില്‍ക്കുമ്പോള്‍ ആയിരുന്നു ബെന്‍ സ്റ്റോക്‌സിന്റെ പുറത്താക്കല്‍.
ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടവും അശ്വിനെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ എന്ന ഇന്ത്യന്‍ ഇതിഹാസ ബൗളര്‍ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പമാണ് അശ്വിന്‍ എത്തിയത്. ടെസ്റ്റില്‍ 12 തവണയാണ് അശ്വിന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയത്. 25 ഇന്നിങ്ങ്‌സുകളില്‍ നിന്നുമാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ നായകന്‍ ബെന്‍സ്റ്റോക്സ് 88 പന്തില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 436 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രവീന്ദ്ര ജഡേജ 87 റണ്‍സും കെ.എല്‍ രാഹുല്‍ 86 റണ്‍സും യശ്വസി ജെയ്സ്വാള്‍ 80 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.
ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോ റൂട്ട് നാലു വിക്കറ്റും ടോം ഹാര്‍ട്ട്‌ലി രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Contyent Highlight: R. Ashwin reach Kapil Dev record in test.