| Wednesday, 14th February 2024, 9:02 am

500 വിക്കറ്റിന് ഒറ്റ വിക്കറ്റ് കൂടി മതി, എന്നാല്‍ ഇതിന് വേണ്ടത് നാല് വിക്കറ്റാണ്; ചരിത്രനേട്ടത്തിന് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടാനാണ് ആര്‍. അശ്വിന്‍ ഒരുങ്ങുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ വെറും ഒറ്റ വിക്കറ്റ് കൂടിയാണ് അശ്വിന് ആവശ്യമുള്ളത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ഒമ്പതാം താരം, രണ്ടാമത് ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങള്‍ക്ക് വെറും ഒരു വിക്കറ്റ് മാത്രം അകലെയാണ് അശ്വിന്‍.

എന്നാല്‍ നാല് വിക്കറ്റുകള്‍ക്കപ്പുറം മറ്റൊരു നേട്ടവും അശ്വിനെ കാത്തിരിക്കുന്നുണ്ട്. ഹോം ടെസ്റ്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് അശ്വിന്റെ കൈയകലത്തുള്ളത്. നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ 346 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.

350 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഒന്നാം സ്ഥാനത്തുള്ളത്. നാല് വിക്കറ്റ് നേടിയാല്‍ കുംബ്ലെക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ കുംബ്ലെയെ മറികടന്ന് ഒറ്റക്ക് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാനും അശ്വിന് സാധിക്കും.

ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍

(താരം – വിക്കറ്റ് – ശരാശരി എന്നീ ക്രമത്തില്‍)

അനില്‍ കുംബ്ലെ – 350 – 24.8

ആര്‍. അശ്വിന്‍ – 346 – 21.2

ഹര്‍ഭജന്‍ സിങ് – 265 – 28.7

കപില്‍ ദേവ് – 219 – 26.4

രവീന്ദ്ര ജഡേജ – 199 – 21.0

ബി.എസ്. ചന്ദ്രശേഖര്‍ – 142 – 27.6

ബിഷന്‍ സിങ് ബേദി – 135 – 23.9

ജവഗല്‍ ശ്രീനാഥ് – 108 – 26.6

ഇഷാന്ത് ഷര്‍മ – 104 – 31.6

സഹീര്‍ ഖാന്‍ – 104 – 35.5

കരിയറിലെ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിന് പുറമെ മറ്റ് ചില റെക്കോഡുകളും മൂന്നാം മത്സരത്തില്‍ അശ്വിനെ കാത്തിരിക്കുന്നുണ്ട്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം.

105 മത്സരത്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയെ മറികടന്നാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുക. രാജ്‌കോട്ടില്‍ കരിയറിലെ 98ാം മത്സരത്തിനാണ് അശ്വിന്‍ ഇറങ്ങുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 500 വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – 500ാം വിക്കറ്റ് നേടിയ മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ഓസ്ട്രേലിയ – 87 – മാര്‍ച്ച് 16 2004

അനില്‍ കുംബ്ലെ – ഇന്ത്യ – ഇംഗ്ലണ്ട് – 105 – മാര്‍ച്ച് 9, 2006

ഷെയ്ന്‍ വോണ്‍ – ഓസ്ട്രേലിയ – ശ്രീലങ്ക – 108 – മാര്‍ച്ച് 8, 2004

ഗ്ലെന്‍ മഗ്രാത് – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – 110 – ജൂലൈ 21, 2005

നഥാന്‍ ലിയോണ്‍ – ഓസ്ട്രേലിയ – പാകിസ്ഥാന്‍ – 123 – ഡിസംബര്‍ 14, 2023

കോട്നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 129 – മാര്‍ച്ച് 21, 2001

ജെയിംസ് ആന്‍ഡേഴ്സണ്‍ – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 129 – സെപ്റ്റംബര്‍ 7, 2017

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 140 – ജൂലൈ 24, 2020

Content highlight: R Ashwin need 4 wickets to top the list of Indian bowlers with most test wickets in home

We use cookies to give you the best possible experience. Learn more