| Thursday, 19th December 2024, 11:56 am

ബി.ജി.ടിയില്‍ അഞ്ച് വിക്കറ്റ് നേടി അശ്വിന് റെക്കോഡ് നേടാമായിരുന്നു, പക്ഷെ വിധിച്ചത് മറ്റൊന്ന്!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.

മത്സരത്തിലെ മഴ ഇടവേളയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഗാബ ടെസ്റ്റിലെ നിര്‍ണായക സംഭവമായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറും ഓള്‍ റൗണ്ടറുമായ അശ്വിന്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനോട് വിട പറയുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടം ബാക്കിവെച്ചാണ് പടിയിറങ്ങിയത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനുള്ള അവസരമാണ് അശ്വിന് നഷ്ടമായത്. ഈ റെക്കോഡ് ലിസ്റ്റില്‍ അശ്വിന്‍ രണ്ടാമതാണ്. ഒന്നാമത് ഓസീസിന്റെ മിന്നും ബൗളര്‍ നഥാന്‍ ലിയോണുമുണ്ട്.

ഇരുവരും തമ്മില്‍ നാല് വിക്കറ്റുകളുടെ വ്യത്യാസമാണ് ഉള്ളത്. ബി.ജി.ടി അവസാനിക്കുന്നതോടെ ഒരു കളിയില്‍ അശ്വിന് അവസരം ലഭിച്ചിരുന്നെങ്കില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ അശ്വിന് റെക്കോഡ് ലിസ്റ്റില്‍ ഒന്നാമനായി തന്നെ പടിയിറങ്ങാമായിരുന്നു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

നഥാന്‍ ലിയോണ്‍ – 119

ആര്‍. അശ്വിന്‍ – 115

അനില്‍ കുബ്ലെ – 111

ഹര്‍ഭജന്‍ സിങ് – 95

രവീന്ദ്ര ജഡേജ – 85

സഹീര്‍ ഖാന്‍ – 61

പാറ്റ് കമ്മിന്‍സ് – 60

Content Highlight: R. Ashwin Miss A Great Record Achievement Against Australia

We use cookies to give you the best possible experience. Learn more