ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിനാണ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 103.2 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ട് ആയി. 46 റണ്‍സ് ബാക്കിവെച്ചാണ് ഇന്ത്യ പുറത്തായത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് ചെയ്യുകയാണ്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് സമ്മര്‍ദത്തിലായിരുന്നു. നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ 88 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട്.
സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റും നേടിയത്. 4.5 ഓവറില്‍ 19 റണ്‍സിലാണ് ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിനെ നഷ്ടപ്പെടുന്നത്. 15 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. വണ്‍ ഡൗണ്‍ ഇറങ്ങിയ ഒല്ലി പോപ് പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ ക്ലാസ് ജോ റൂട്ടാണ് അശ്വിന്റെ മൂന്നാം വിക്കറ്റ് ആയത്. 34 പന്തില്‍ നിന്ന് 11 റണ്‍സാണ് താരം നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അശ്വിന് സാധിച്ചിരിക്കുകയാണ്. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ താരമാകാനാണ് അശ്വിന് സാധിച്ചത്.
ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ടീം, വിക്കറ്റ്
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 493
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 434
സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ട് – 398
രവിചന്ദ്രന്‍ അശ്വിന്‍ – ഇന്ത്യ – 352
അനില്‍ കുംബ്ലെ – ഇന്ത്യ – 350
ഇതോടെ ഹോം ടെസ്റ്റ് ആധിപത്യത്തില്‍ ഇന്ത്യന്‍ ഇതിഹാസതാരം അനില്‍ കുംബ്ലെയെ മറികടക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
നാലാം ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ധ്രുവ് 149 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ബൗണ്ടറിയും അടിച്ച് 90 റണ്‍സാണ് താരം സ്വന്തമാക്കിയത്. 131 പന്തില്‍ നിന്ന് 28 റണ്‍സാണ് താരം നേടിയത്.
ധ്രുവിനെ ടോം ഹാര്‍ട്‌ലി പറഞ്ഞയച്ചപ്പോള്‍ ജെയിംസ് ആന്റേഴ്‌സനാണ് കുല്‍ദിപിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ആകാശ് ദീപ് 29 പന്തില്‍ നിന്ന് 9 റണ്‍സ് നേടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാകുകയായിരുന്നു.
ഇന്ത്യയുടെ ഇന്നിങ്‌സില്‍ 117 പന്തില്‍ നിന്ന് ഒരു സിക്സറും എട്ട് ബൗണ്ടറിയും നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് രണ്ടു റണ്‍സിന് പുറത്തായതോടെ ശുഭ്മന്‍ ഗില്‍ 38 റണ്‍സ് നേടി ജയ്സ്വാളിന് കൂട്ടുനിന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ രജത് പാടിദര്‍ നാലു ബൗണ്ടറികള്‍ അടക്കം 17 റണ്‍സിനാണ് പുറത്തായത്.
രവീന്ദ്ര ജഡേജ 12 റണ്‍സില്‍ പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനും ഏറെ പ്രതീക്ഷ തന്നില്ല. 53 പന്തില്‍ നിന്ന് 14 റണ്‍സ് നേടി താരം പിടിച്ചു നിന്നിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷോയിബ് ബഷീര്‍ 44 ഓവറില്‍ നിന്ന് എട്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് നേടിയത്. 2.90 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ടോം ഹാര്‍ട്ലി ആറ് മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 2.49 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കളിക്കളത്തിലേക്ക് റൂട്ടും പന്തെറിയാന്‍ എത്തിയിരുന്നു ഒരു ഓവറില്‍ ഒരു റണ്‍സ് വഴങ്ങി ഒരു ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.
Content Highlight: R. Ashwin In Record Achievement