ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് ചെന്നൈ നേടിയത്.
18 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയാണ് ചെന്നൈക്ക് നഷ്ടമായത്. രാജസ്ഥാന്‍ന്റെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിനാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഇതിന് പുറകെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് അശവിന്‍ റാഞ്ചിയത്.
ഐ.പി.എല്ലില്‍ ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ആര്‍. അശ്വിന്‍ – 48*
ഡെയ്ന്‍ ബ്രാവോ – 44
ആല്‍ബി മോര്‍ക്കല്‍ – 36
രവിചന്ദ്ര ജഡേജ – 34
Ravichandran Ashwin strikes in the first over as he dismissed dangerous Rachin Ravindra for 27 runs from 18 balls. 🏏
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. പുറത്താകാതെ 35 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 47 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.
തുടക്കത്തിലെ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ ചെന്നൈ ബൗളര്‍മാര്‍ വലിഞ്ഞു മുറുക്കുകയായിരുന്നു.
ശേഷം ഇറങ്ങിയ ധ്രുവ് ജുറല്‍ 18 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും അടക്കം 28 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ശുഭം ദുബെ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ അശ്വിന്‍ ഒരു റണ്‍സും നേടി പുറത്താകാതെ നിന്നു.
സിമര്‍ജീത്തിന് പുറമേ തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളില്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.