ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹല്ലാ ബോല്‍ ആര്‍മി വിജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 193 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു കളി അവസാനിപ്പിത്. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 173/6 എന്ന നിലയില്‍ തകരുകയായിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 173ല്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. 52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. മൂന്ന് ഫോറും ആറ് സിക്‌സറും അടക്കം 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചുകൂട്ടിയത്.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും പൊരുതിയെങ്കിലും രാജസ്ഥാന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ ലഖ്‌നൗ പരാജയപ്പെടുകയായിരുന്നു.
രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തില്‍ ഒരു വിക്കറ്റാണ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കുകയാണ് അശ്വിന്‍. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ, എറിഞ്ഞ ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാത്ത താരമാകുകയാണ് അശ്വിന്‍. വെസ്റ്റ് ഇന്ഡീസ് സ്പിന്നര്‍ സുനില്‍ നരേനെ മറികടന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.
ആര്‍. അശ്വിന്‍ – 14*
സുനില്‍ നരേന്‍ – 13
ഹര്‍ഭജന്‍ സിങ് – 13
യുസ്വേന്ദ്ര ചാഹല്‍ – 10
അമിത് മിശ്ര – 10
മത്സരത്തില്‍ എറിഞ്ഞ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേടിയത്. 8.75 എന്ന ഇക്കണോമിയിലാണ് താരം ഒരു വിക്കറ്റ് നേടിയത്.
കെ.എല്‍. രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സന്ദീപ് നല്‍കിയ ബ്രേക് ത്രൂവിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മത്സരം വിജയിച്ചുകയറിയത്. മാര്‍ച്ച് 28നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: R. Ashwin In Record Achievement