ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഗാബയില്‍ നടന്ന ടെസ്റ്റിലെ ഭൂരിഭാഗവും മഴ പെയ്യുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ 445 റണ്‍സിന് തളക്കുകയായിരുന്നു. ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇതോടെ 275 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇന്ത്യയ്ക്ക് മറികടക്കാനുള്ളത്. അവസാന ദിനം അവസാനിക്കുന്നതിനുള്ളില്‍ (54 ഓവര്‍) ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായാല്‍ വിജയം സ്വന്തമാക്കാം. എന്നാല്‍ ഗാബയില്‍ വില്ലനായി വീണ്ടും മഴ പെയ്തപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സ് നേടി മത്സരം സമനിലയിലേക്ക് എത്തുകയായിരുന്നു.
ഓസ്‌ട്രേലിയ : 445 & 89/7D
ഇന്ത്യ : 260 & 8/0 (T:275)
മത്സരത്തിലെ മഴ ഇടവേളയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഗാബ ടെസ്റ്റിലെ നിര്‍ണായക സംഭവമായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറും ഓള്‍ റൗണ്ടറുമായ അശ്വിന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനോട് വിട പറയുമ്പോള്‍ അമ്പരപ്പിക്കുന്ന ഒരു നേട്ടം കൂടെ കൊയ്യാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കിയത് ഓസീസിനെതിരെയാണ്.
ഓസ്‌ട്രേലിയ – 115 – 28.58 – 7
ഇംഗ്ലണ്ട് – 114 – 27. 72 – 8
വെസ്റ്റ് ഇന്‍ഡീസ് – 75 – 20.48 – 6
ന്യൂസിലാന്‍ഡ് – 75 – 18.53 – 6
ശ്രീലങ്ക – 62 – 21.93 – 3
സൗത്ത് ആഫ്രിക്ക – 57 – 22.28 – 5
ബംഗ്ലാദേശ് – 34 – 24.35 – 2
അഫ്ഗാനിസ്ഥാന്‍ – 5 – 11.80 – 0
Content Highlight: R. Ashwin In Great Record In Australia In Test