ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് അശ്വിന് സാധിച്ചത്. ഈ ഐതിഹാസിക നേട്ടത്തില്‍ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ബൗളര്‍ ഷെയ്ന്‍ വോണിന്റെ കൂടെയാണ് അശ്വിന്‍ ഈ നേട്ടം പങ്കിടുന്നത്. എന്നിരുന്നാലും അശ്വിന്‍ 191 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്. വോണ്‍ ഈ നേട്ടത്തിലെത്താന്‍ 237 ഇന്നിങ്‌സാണ് എടുത്തത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന താരം, ഇന്നിങ്‌സ്, ഫൈഫര്‍
മുത്തയ്യ മുരളീധരന്‍ – 230 – 67
ആര്‍. അശ്വിന്‍ – 191 – 37*
ഷെയ്ന്‍ വോണ്‍ – 237 – 37
സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി – 150 – 36
അനില്‍ കുംബ്ലെ – 236 – 35
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയും അശ്വിന്‍ തിളങ്ങിയിരുന്നു. നിര്‍ണായകഘട്ടത്തില്‍ അശ്വിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്‌സുമാണ് അശ്വിന്‍ നേടിയത്. അശ്വിന് പുറമെ 124 പന്തില്‍ 86 റണ്‍സ് നേടി രവീന്ദ്ര ജഡേജയും 118 പന്തില്‍ 56 റണ്‍സ് നേടി യശ്വസി ജെയ്സ്വാളും മികച്ച പ്രകടനം നടത്തി.
Content Highlight: R. Ashwin In Great Record Achievement In Test Cricket