| Tuesday, 1st October 2024, 4:52 pm

രണ്ടാം ടെസ്റ്റിലും ഇടിമിന്നലായി, ഇംഗ്ലീഷ് ഇതിഹാസത്തെ വീഴ്ത്തി; അശ്വിന് മിന്നൽ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാംമറികടന്ന് തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

രണ്ട് ഇന്നിങ്‌സുകളിലുമായി അശ്വിന്‍ അഞ്ച് വിക്കറ്റുകളാണ് നേടിയത്. ഇതില്‍ മൂന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ഇതിനോടകം തന്നെ 169 വിക്കറ്റുകളാണ് അശ്വിന്‍ മൂന്നാം ഇന്നിങ്‌സില്‍ നേടിയത്. 166 വിക്കറ്റുകള്‍ നേടിയ ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണിനെ മറികടന്നുകൊണ്ടാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, ടീം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

മുത്തയ്യ മുരളീധരന്‍-ശ്രീലങ്ക-236

ഷെയ്ന്‍ വോണ്‍-ഓസ്‌ട്രേലിയ-221

അനില്‍ കുംബ്ലെ-ഇന്ത്യ-221

കോര്‍ട്ട്‌നീ വാഷ്-ജമൈക്ക-174

ആര്‍.അശ്വിന്‍-ഇന്ത്യ-169

ജെയിംസ് ആന്‍ഡേഴ്‌സണ്‍-ഇംഗ്ലണ്ട്-166

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. മോമിനുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്. 194 പന്തില്‍ 107 റണ്‍സാണ് മോമിനുല്‍ നേടിയത്. 17 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

അശ്വിന് പുറമെ ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശ്വസ്വി ജെയ്വാള്‍ 51 പന്തില്‍ 72 റണ്‍സും 43 പന്തില്‍ 68 റണ്‍സും നേടി കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഇന്ത്യക്കായി ബുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും നേടി. അര്‍ധസെഞ്ച്വറി നേടിയ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. 101 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

Content Highlight: R. Ashwin Create a New Record in Test

We use cookies to give you the best possible experience. Learn more