| Saturday, 3rd February 2024, 12:24 pm

നേടിയത് 20 റൺസ് സ്വന്തമാക്കിയത് ഒന്നൊന്നര നേട്ടം; ഒരേയൊരു അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍.അശ്വിന്‍. മത്സരത്തില്‍ 37 പന്തില്‍ 20 റണ്‍സാണ് അശ്വിന്‍ നേടിയത്. നാല് ഫോറുകളാണ് അശ്വിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ പുറത്തായത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റണ്‍സ് എന്ന നാഴികകല്ലിലേക്കാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ നടന്നുകയറിയത്.

2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ അശ്വിന്‍ 96 മത്സരങ്ങളില്‍ 136 ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറികളും 14 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3222 റണ്‍സാണ് നേടിയിട്ടുള്ളത്.

അതേസമയം ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യശസ്വി ജെയ്‌സ്വാള്‍ 290 പന്തില്‍ 209 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. 19 ഫോറുകളും ഏഴ് സിക്‌സറുകളുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജെയ്സ്വാളിന് പുറമെ ശുഭ്മന്‍ ഗില്‍ 45 പന്തില്‍ 34 റണ്‍സും രാജത് പടിതാര്‍ 22 പന്തില്‍ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍, രെഹന്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടീം നിലവില്‍ ആറ് ഓവറില്‍ 36 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ 15 റണ്‍സുമായി സാക്ക് ക്രാവ്‌ലിയും എട്ട് പന്തില്‍ 17 റണ്‍സുമായി ബെന്‍ ഡക്കെറ്റുമാണ് ക്രീസില്‍.

Content Highlight: R. Ashwin completed 1000 runs against England in test cricket.

We use cookies to give you the best possible experience. Learn more