ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
ആര്‍. അശ്വിന്റെ തകര്‍പ്പന്‍ അഞ്ച് വിക്കറ്റ് നേട്ടമാണ് നാലാം ടെസ്റ്റില്‍ ഇന്ത്യയെ എളുപ്പത്തില്‍ വിജയത്തിലെത്തിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പര തോറ്റതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇപ്പോള്‍ അശ്വന്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യന്‍ പിച്ചില്‍ സ്പിന്‍ നേരിടുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെടുന്നതിന്റെ പ്രധാന കാരണമായി താരം ചൂണ്ടിക്കാണിച്ചു. മാത്രമല്ല ബാസ് ബോള്‍ ശൈലി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയെന്നും താരം എടുത്തു പറഞ്ഞു.
‘ടെസ്റ്റ് ക്രിക്കറ്റ് ഒരേ പോലെ കളിക്കാനാവില്ല. കളി ടേക്ക് ഓഫ് ചെയ്യുന്നതുവരെ വേഗത കൂട്ടാന്‍ കഴിയില്ല! ഹൈവേകളില്‍ വാഹനമോടിക്കുന്നത് പോലെയാണിത്. അതിനെക്കുറിച്ച് ചിന്തിച്ചാല്‍ ഇംഗ്ലണ്ട് അത് ഡ്രൈവ് ചെയ്തത് ശരിയായില്ല. ഇംഗ്ലണ്ടില്‍ വാഹനമോടിക്കുന്നത് സുഖമാണ്, എന്നാല്‍ ഞങ്ങള്‍ ഇന്ത്യയില്‍ എങ്ങനെ ഡ്രൈവ് ചെയ്യുന്നുവെന്നത് കണ്ടാല്‍ അവര്‍ ആശയക്കുഴപ്പത്തിലാകുമെന്ന് എനിക്ക് തോന്നുന്നു.
ഇന്ത്യയില്‍, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നാലാം ഗിയറില്‍ ഓടിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഗിയര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ എപ്പോഴും ബ്രേക്കില്‍ ഒരു കാല്‍ വയ്ക്കുന്നു. ഈ ആശയം അവര്‍ക്ക് അന്യമാണ്! ക്രോളിക്ക് എല്ലായ്‌പ്പോഴും ആക്കം ലഭിക്കുന്നു, പക്ഷേ അത് തുടരാന്‍ കഴിയില്ല. ബാസ്‌ബോള്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വിശദീകരിച്ചു.
പരമ്പരയില്‍ നിരവധി റെക്കോഡുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. 26 വിക്കറ്റുള്‍ വീഴ്ത്തിയ അശ്വിന്‍ പരമ്പയില്‍ തന്റെ 36ാം ഫൈഫറും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന ബഹുമതിയും അശ്വിന്‍ നേടി. മാത്രമല്ല ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ അശ്വിന്‍ തന്റെ 100ാം ടെസ്റ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു.
Content highlight: R. Ashwin clarified the reason why England lost the series