| Sunday, 16th July 2023, 11:52 am

മൂന്നാം സ്ഥാനത്ത് വെറും മണിക്കൂറുകള്‍ മാത്രം; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് അശ്വിന്‍ ⚡⚡

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ അശ്വിന്റെ അഴിഞ്ഞാട്ടമായിരുന്നു ആരാധകര്‍ കണ്ടത്. രണ്ട് ഇന്നിങ്‌സിലും ഫൈഫര്‍ തികച്ച അശ്വിന്‍ മത്സരത്തില്‍ 12 വിക്കറ്റുകളാണ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 24.3 ഓവറില്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ 21.3 ഓവര്‍ പന്തെറിഞ്ഞ് 71 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റാണ് സ്വന്തമാക്കിയത്.

അശ്വിന്റെ കരിയറിലെ സുപ്രധാനമായ നാഴികക്കല്ലുകള്‍ താണ്ടിയ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തില്‍ 700 വിക്കറ്റ് എന്ന തകര്‍പ്പന്‍ നേട്ടമാണ് അശ്വിന്‍ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് താരമാണ് അശ്വിന്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇതിന് പുറമെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്ന അശ്വിന്‍ മൂന്നാം ദിവസത്തെ മൂന്നാം സെഷനില്‍ തന്നെ തന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഹര്‍ഭജന്‍ സിങ്ങിനെ മറികടന്നാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

ഇന്ത്യക്കായി ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ താരങ്ങള്‍ (എല്ലാ ഫോര്‍മാറ്റിലുമായി)

അനില്‍ കുംബ്ലെ – 953

ആര്‍. അശ്വിന്‍ – 709

ഹര്‍ഭജന്‍ സിങ് – 707

കപില്‍ ദേവ് – 687

സഹീര്‍ ഖാന്‍ – 597

ടെസ്റ്റ് ഫോര്‍മാറ്റിലാണ് അശ്വിന്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത്. ആകെ വീഴ്ത്തിയ 709 വിക്കറ്റില്‍ ഏതാണ് 69 ശതമാനം വിക്കറ്റുകളും താരം റെഡ്‌ബോള്‍ ഫോര്‍മാറ്റിലാണ് നേടിയത്.

ഇന്ത്യക്കായി കളിച്ച 93 ടെസ്റ്റിലെ 176 ഇന്നിങ്‌സില്‍ നിന്നുമായി 486 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച പ്രകടനം. 2.77 എന്ന എക്കോണമിയിലും 51.13 ശരാശരിയിലും പന്തെറിയുന്ന അശ്വിന്‍ 34 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഏകദിനത്തില്‍ 151 വിക്കറ്റ് നേടിയ അശ്വിന്‍, ടി-20 ഫോര്‍മാറ്റില്‍ 72 തവണയും എതിരാളികളെ മുട്ടുകുത്തിച്ചിട്ടുണ്ട്.

വിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും അശ്വിന്റെ ബൗളിങ് മികവിനെ തന്നെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ജൂലൈ 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് രണ്ടാം ടെസ്റ്റ്.

Content Highlight: R AShwin becomes India’s second best wicket-taker of all time

We use cookies to give you the best possible experience. Learn more