ലോകകപ്പ് നേടിയാല്‍ വിരാടിനും ഇരട്ടിമധുരമാകും; മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടം സ്വന്തമാക്കാം
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് ലോകവുമെല്ലാം. 2011 ശേഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.
ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീമിന് ഇത്തവണത്തെ ലോകകപ്പിന് ഇറങ്ങുന്നത്. ടീമിലെ എല്ലാവരും ഫോമിലേക്കുയര്‍ന്നത് ഒരുപാട് കോണ്‍ഫിഡെന്‍സ് നല്‍കുന്നുണ്ട്.
പരിക്കേറ്റ് അക്‌സര്‍ പട്ടേലിന് പകരം ആര്‍. അശ്വിന്‍ ടീമിലെത്തിയിട്ടുണ്ട്. താരത്തിന്റെ എക്‌സ്പീരിയന്‍സ് ഇന്ത്യക്ക് ഒരുപാട് ഗുണം ചെയ്യും.
ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പായതിനാല്‍ തന്നെ ഏറെ പ്രതീക്ഷകളാണ് ടീമിനുള്ളത്. ടീമിലെ കോമ്പിനേഷനെല്ലാം ശരിയാകുകയാണെങ്കില്‍ ലോകകപ്പ് ജേതാവാന്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റ്‌സാകും.
ഈ ലോകകപ്പ് ഇന്ത്യ നേടുകയാണെങ്കില്‍ ഇതിഹാസ താരങ്ങളായ അശ്വിനും, വിരാട് കോഹ്‌ലിക്കുമത് ഇരട്ടി മധുരമായിരിക്കും. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയവരില്‍ ഇപ്പോഴും ടീമിലുള്ള താരങ്ങളാണ് ഇരുവരും.
ഈ ലോകകപ്പ് നേടിയാല്‍ പുതിയ ചരിത്രമാണ് ഇരുവരെയും തേടി എത്താന്‍ പോകുന്നത്. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ കളിക്കാര്‍ ആരുമില്ല. 2011 ലോകകപ്പ് വിജയിച്ച വിരാടിനും അശ്വിനും ഈ ലോകകപ്പ് വിജയത്തോടെ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കും.
2015ലും 2019ലും സെമിഫൈനലില്‍ തോറ്റുപുറത്തായ ഇന്ത്യന്‍ ടീം ഇത്തവണ ഈ ചീത്തപേര് മാറ്റാന്‍ കൂടെയായിരിക്കും ഇറങ്ങുക.
Content Highlight: R. Ashwin And Virat can create history if they win world cup