| Thursday, 25th January 2024, 3:53 pm

ഇന്ത്യ vs ഇംഗ്ലണ്ട്: ഇവര്‍ കെട്ടിയ കോട്ടക്ക് മുമ്പില്‍ വീണ് കുംബ്ലെ-ഹര്‍ഭജന്‍ ഇതിഹാസ ജോഡി; 'ക്രൈം പാര്‍ട്ണര്‍മാര്‍' കളം വാഴുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സിന് പുറത്തായി.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. 88 പന്തില്‍ 70 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്.

ജോണി ബെയര്‍‌സ്റ്റോ (58 പന്തില്‍ 37), ബെന്‍ ഡക്കറ്റ് (39 പന്തില്‍ 35), ജോ റൂട്ട് (60 പന്തില്‍ 29) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് അശ്വിന്‍ – ജഡേജ ഡുവോയെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന പെയര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയത്. അനില്‍ കുംബ്ലെ – ഹര്‍ഭജന്‍ സിങ് ജോഡിയെയാണ് ഇരുവരും മറികടന്നത്.

നിലവില്‍ 506* വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇതില്‍ അശ്വിന്‍ 277 വിക്കറ്റ് നേടിയപ്പോള്‍ ജഡ്ഡു 229 വിക്കറ്റും നേടി.

ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ ജോഡികള്‍

രവിചന്ദ്രന്‍ അശ്വിന്‍-രവീന്ദ്ര ജഡേജ – 506* വിക്കറ്റ്

അനില്‍ കുംബ്ലെ-ഹര്‍ഭജന്‍ സിങ് – 501 വിക്കറ്റ്

ഹര്‍ഭജന്‍ സിങ് – സഹീര്‍ ഖാന്‍ – 474 വിക്കറ്റ്

ഇന്ത്യന്‍ ജോഡികളുടെ പട്ടികയില്‍ ഇവര്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ലോക ക്രിക്കറ്റിന്റെ പട്ടികയെടുക്കുമ്പോള്‍ 14ാം സ്ഥാനത്താണ് ജഡേജ-അശ്വിന്‍ ഡുവോ.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ജോഡികള്‍

(താരങ്ങള്‍ – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജെയിംസ് ആന്‍ഡേഴ്‌സണ്‍-സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്) – 138 – 1039

ഷെയ്ന്‍ വോണ്‍-ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ) – 104 – 101

മുത്തയ്യ മുളീധരന്‍-ചാമിന്ദ വാസ് (ശ്രീലങ്ക) – 95 – 895

കര്‍ട്‌ലി ആംബ്രോസ്-കോട്‌നി വാല്‍ഷ് (വെസ്റ്റ് ഇന്‍ഡീസ്) – 95 – 762

മുത്തയ്യ മുരളീധരന്‍-സനത് ജയസൂര്യ (ശ്രീലങ്ക) – 90 – 667

മിച്ചല്‍ സ്റ്റാര്‍ക്-നഥാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ) – 81 – 667

വസീം അക്രം-വഖാര്‍ യൂനിസ് (പാകിസ്ഥാന്‍) – 61 – 559

ഷോണ്‍ പൊള്ളോക്-ജാക് കാല്ലിസ് (സൗത്ത് ആഫ്രിക്ക) – 93 – 547

ട്രെന്റ് ബോള്‍ട്ട്-ടിം സൗത്തി (ന്യൂസിലാന്‍ഡ്)- 65 – 541

മഖായ എന്റിനി-ജാക് കാല്ലിസ് (സൗത്ത് ആഫ്രിക്ക)- 93 – 538

ഡെയ്ല്‍ സ്റ്റെയ്ന്‍-മോണി മോര്‍കല്‍ (സൗത്ത് ആഫ്രിക്ക) – 62 – 522

ഷെയ്ന്‍ വോണ്‍-മാര്‍ക് വോ (ഓസ്‌ട്രേലിയ) – 103 – 517

നഥാന്‍ ലിയോണ്‍-ജോഷ് ഹെയ്‌സല്‍വുഡ് (ഓസ്‌ട്രേലിയ) – 65 – 506

ആര്‍.അശ്വിന്‍-രവീന്ദ്ര ജഡേജ (ഇന്ത്യ) – 50 – 506

അനില്‍ കുംബ്ലെ-ഹര്‍ഭജന്‍ സിങ് (ഇന്ത്യ) – 54 – 501

Content Highlight:  R Ashwin and Ravindra Jadeja surpassed Anil Kumbe and Harbhajan Singh duo

We use cookies to give you the best possible experience. Learn more