ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സിന് പുറത്തായി.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. 88 പന്തില്‍ 70 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്.
The skipper top scores with 70 as we make 246 in our first innings 🏏
ഇന്ത്യക്കായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി.
മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് അശ്വിന്‍ – ജഡേജ ഡുവോയെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന പെയര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയത്. അനില്‍ കുംബ്ലെ – ഹര്‍ഭജന്‍ സിങ് ജോഡിയെയാണ് ഇരുവരും മറികടന്നത്.