അദ്‌നാന്‍ സമിയോട് ഇന്ത്യ വിട്ട് പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
Movie Day
അദ്‌നാന്‍ സമിയോട് ഇന്ത്യ വിട്ട് പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2013, 1:57 pm

[]മുംബൈ: ഇന്ത്യന്‍-പാക് വംശജനായ ഗായകന്‍ അദ്‌നന്‍ സമിയോട് ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ് സേന. വിസ കാലാവധി കഴിഞ്ഞിട്ടും അദ്‌നാന്‍ ഇന്ത്യയില്‍ തുടരുന്നു എന്നാണ് ഇവരുടെ വാദം.

രാജ് താക്കറെ നേതൃത്വം നല്‍കുന്ന സിനിമാ പ്രവര്‍ത്ത സംഘം ഇതുസംബന്ധിച്ച് അദ്‌നാന്‍ സമിയുമായി സംസാരിച്ചു. ഒരു മണിക്കൂറോളം ഇവര്‍ അദ്‌നന്‍ സമിയുമായി സംസാരിച്ചു.

നേരത്തേ തന്റെ കൈവശമുള്ള പാക് പാസ്‌പോര്‍ട്ടാണെന്നും ഒക്ടോബര്‍ ആറ് വരെയാണ് ഇതിന്റെ കാലാവധിയെന്നും അദ്‌നന്‍ സമി പറഞ്ഞിരുന്നു. അദ്‌നന്‍ സമിക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതെന്ന് ഫിലിം യൂണിറ്റ് നേതാവ് അമയ് കോപര്‍ പറഞ്ഞു.

അദ്‌നന്‍ സമിയുടെ രണ്ടാം ഭാര്യ സബ ഗലാദരിയുമായുള്ള വിവാഹ മോചന കേസിനിടെ മുംബൈയിലെ കുടുംബ കോടതിയില്‍ വെച്ചാണ് അദ്‌നന്‍ തന്റെ പാസ്‌പോര്‍ട്ടിനെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ പതിനാല് വര്‍ഷമായി അദ്‌നന്‍ സമി ഇന്ത്യയിലാണ് ജീവിക്കുന്നത്. പാക്കിസ്ഥാന്‍കാരനായ അര്‍ഷദ് സമി ഖാന്റേയും ഇന്ത്യന്‍ വംശജ നൗറീന്‍ ഖാന്റേയും മകനായ അദ്‌നന്‍ സമി ലണ്ടനിലാണ് ജനിച്ചത്.