| Saturday, 5th October 2019, 9:38 pm

'രാജി വെച്ച് പുറത്ത് പോകൂ, പാപ്പരാണെന്ന് അംഗീകരിച്ചാല്‍ ഒരു മിനിറ്റ് പോലും അധികാരത്തിലിരിക്കരുത്'; യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്‌ളൂരു: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചയും ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും ചൂണ്ടികാട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരെയും ബി.ജെ.പി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ജെ.ഡി.എസും. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

‘ബി.എസ്.യെദ്യൂരപ്പ, നിങ്ങളുടെ സര്‍ക്കാര്‍ പാപ്പരായവരാണ് എന്ന് അംഗീകരിച്ച ശേഷം ഒരു മിനിറ്റ് പോലും നിങ്ങള്‍ക്ക് ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല, ദയവായി രാജി വെച്ച് നിങ്ങള്‍ ഓഫീസ് വിടൂ. ഞങ്ങളുടെ ജനങ്ങളെ ശിക്ഷിക്കരുത്’ എന്നായിരുന്നു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സംസ്ഥാന ഖജനാവില്‍ പണമില്ലെന്ന് യെദ്യൂരപ്പ ബി.ജെ.പി നിയമസഭാംഗമായ ആനന്ദ് മമാനിയോട് വിശദീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു സിദ്ധരാമയ്യ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സിദ്ധരാമയ്യയുടെ ട്വീറ്റിനെ പ്രതിരോധിച്ച് യെദ്യൂരപ്പയുടെ മകനും ബി.ജെ.പി യുവജന വിഭാഗം പ്രസിഡണ്ട് ബി.വൈ വിജയേന്ദ്ര രംഗത്തെത്തി.

‘കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അഴിമതിയിലൂടെ കോണ്‍ഗ്രസും കോണ്‍ഗ്രസ്-ജെ.ഡി (എസ്) സഖ്യ സര്‍ക്കാരുകളും ശൂന്യമാക്കിയതിനാലാണ് സംസ്ഥാന ഖജനാവുകള്‍ ശൂന്യമായിരിക്കുന്നതെന്നായിരുന്നു ബി.വൈ വിജയേന്ദ്രയുടെ പ്രതികരണം. എന്നാല്‍ വിജയേന്ദ്രയുടെ പ്രസ്താവനക്ക് പിന്നാലെ എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി.

‘അദ്ദേഹം ആരാണ്. സര്‍ക്കാര്‍ ധനകാര്യത്തെക്കുറിച്ചും ബജറ്റ് വ്യവസ്ഥകളെക്കുറിച്ചും അദ്ദേഹത്തിന് എന്തറിയാം? അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കേണ്ടതില്ല. പ്രളയം ദുരിതാശ്വാസവും പുനരധിവാസവും പരിഹരിക്കുന്നതിന് സര്‍ക്കാറിന്റെ ആവശ്യത്തിന് കൂടുതല്‍ പണമുണ്ട്.’ എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more