കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിന് തകര്‍പ്പന്‍ വിജയം. ഗയാന ആമസോണ്‍ വാറിയേഴ്‌സിനെ 32 റണ്‍സിനാണ് റോയല്‍സ് പരാജയപ്പെടുത്തിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് ഗയാന ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആമസോണ്‍ വാറിയേഴ്‌സ് ഇന്നിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Okay then 👍 pic.twitter.com/PeJB5ULuVK
— Barbados Royals (@BarbadosRoyals) September 15, 2024
ബാര്‍ബഡോസിനു വേണ്ടി മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 68 പന്തില്‍ 115 റണ്‍സാണ് ഡി കോക്ക് നേടിയത്. 169.12 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് സിക്‌സുകളും എട്ട് ഫോറുകളുമാണ് താരം നേടിയത്.
Thanks for the entertainment, Quinny 🔥 pic.twitter.com/QbClVMPVbg
— Barbados Royals (@BarbadosRoyals) September 15, 2024
ഡി കോക്കിനു പുറമേ അവസാന ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡര്‍ 10 പന്തില്‍ 28 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഒരു ഫോറും മൂന്ന് സിക്‌സുമാണ് താരം നേടിയത്.
ഗയാനയ്ക്ക് വേണ്ടി റെയ്മണ്‍ റീഫര്‍ മൂന്ന് വിക്കറ്റും ഡെയ്ന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റും കീമോ പോള്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി..
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആമസോണ്‍ വാറിയേഴ്‌സിനായി ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 34 പന്തില്‍ 40 റണ്‍സും മോയിന്‍ അലി 19 പന്തില്‍ 33 റണ്‍സും കീമോ പോള്‍ 18 പന്തില്‍ പുറത്താവാതെ 30 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍
സാധിക്കാതെ പോവുകയായിരുന്നു.
റോയല്‍സ് ബൗളിങ്ങില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റും ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
Content Highlight: Quinton de Kock Score a Century in CPL