| Tuesday, 2nd April 2024, 8:51 pm

ഐ.പി.എല്ലില്‍ നിര്‍ണായക നാഴികകല്ലില്‍ ഡി കോക്ക്; ബെംഗളൂരുവിനെ ശരിക്ക് പെരുമാറി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആര്‍.സി.ബി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

ബാറ്റ് ചെയ്യാന്‍ എത്തിയ ലഖ്‌നൗവിന് വേണ്ടി മികച്ച തുടക്കമാണ് ഡി കോക്കും കെ.എല്‍. രാഹുലും
നല്‍കിയത്. എന്നാല്‍ രാഹുലിനെ പുറത്താക്കി ആര്‍.സി.ബിക്കുവേണ്ടി ആദ്യ വിക്കറ്റ് നേടിയത് മാക്‌സ് വെല്‍ ആണ്. 14 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം 20 റണ്‍സ് ആണ് ക്യാപ്റ്റന്‍ രാഹുല്‍ നേടിയത്. പവര്‍ പ്ലേ സമയത്ത് പാര്‍ട്ട് ടൈം സ്പിന്നറായ മാക്‌സ് വെല്ലിനെ കൊണ്ടുവന്ന് നിര്‍ണായക വിക്കറ്റ് നേടുകയായിരുന്നു.
പിന്നാലെ ദേവദത്ത് പടിക്കല്‍ ആറ് റണ്‍സിനും മാര്‍ക്കസ് സ്റ്റോയിനിസ് 24 റണ്‍സിനും പുറത്തായി.

അപ്പോഴും ഡി കോക്ക് വെടിക്കെട്ട് തുടര്‍ന്നു. നിലവില്‍ കളി തുടരുമ്പോള്‍ കോക്ക് 46 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 71 റണ്‍സാണ് നേടിയത്. ഇതോടെ താരം തന്റെ ഐ.പി.എല്‍ കരിയറില്‍ 3000 റണ്‍സ് സ്വന്തമാക്കി പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസ് ടോപ് പ്ലെ, മയയങ്ക് ദഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍

ലഖ്‌നൗ: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, യാഷ് താക്കൂര്‍, നവീന്‍ ഉള്‍ ഹഖ്, മായങ്ക് യാദവ്

Content Highlight: Quinton De Kock In New Milestone

We use cookies to give you the best possible experience. Learn more