അവന്‍ എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു: സൗത്ത് ആഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍
Sports News
അവന്‍ എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു: സൗത്ത് ആഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th December 2023, 7:23 pm

സൗത്ത് ആഫ്രിക്കയുടെ വൈറ്റ് ബോള്‍ കോച്ച് റോബ് വാള്‍ട്ടര്‍ പ്രോട്ടിയാസിന്റെ സ്റ്റാര്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യക്കെതിരായ സൗത്ത് ആഫ്രിക്കയുടെ ഓള്‍ ഫോര്‍മാറ്റ് പര്യടനം നടക്കാനിരിക്കുകയാണ്. എന്നാല്‍ ടീമിനെ പ്രഖ്യാപിക്കുന്ന സമയത്ത് 2023 ലോകകപ്പിനുശേഷം ഡി കോക്ക് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതയി വാള്‍ട്ടര്‍ പറഞ്ഞു.
ഡിസംബര്‍ നാല് തിങ്കളാഴ്ച ക്വിന്റണ്‍ ഡികോക്ക് എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കാന്‍ ഉദ്ദേശിച്ചതായും പക്ഷേ ഡി കോക്കിന്റെ തീരുമാനത്തെ തടഞ്ഞതായും വാള്‍ട്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ഐ.സി.സി ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കും എന്ന് ഡി കോക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ഇതിനകം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.

‘ഒ.ഡി.ഐ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയത്ത് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ പൂര്‍ണ്ണമായും വിരമിക്കാനാണ് തന്റെ ഉദ്ദേശം എന്ന് പറഞ്ഞിരുന്നു,’റോബ് വാള്‍ട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ആ തീരുമാനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയോടുള്ള സീരീസിന് ശേഷം അദ്ദേഹത്തിന് ഒരു ബിഗ് ബാഷ് ലീഗ് അവസരം ഉണ്ട്, അദ്ദേഹത്തെ കളിയില്‍ നിലനിര്‍ത്താന്‍ ഉള്ള ഉദ്ദേശം അതായിരുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡി കോക്ക് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി പുറത്തെടുത്തത്. 10 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ച്വറികളടക്കം 594 റണ്‍സ് ആണ് ഡി കോക്ക് നേടിയത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടായിരുന്നു സൗത്ത് ആഫ്രിക്ക മടങ്ങിപ്പോയത്.

ഇന്ത്യയ്ക്ക് എതിരായുള്ള ടി ട്വന്റി പരമ്പരയില്‍ ഡി കോക്കിനെ ഉള്‍പ്പെടുത്തുെമന്നും തെംബ ബവുമയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ വാള്‍ട്ടര്‍ പറഞ്ഞു.

 

Content Highlight: Quinton de Kock has decided to retire from all formats of cricket