ഇവന്‍ ഗില്‍ക്രിസ്റ്റിന്റെ റെക്കോഡും മറികടക്കും; ക്യാച്ചിന്റെ കാര്യത്തില്‍ പുലി
2023 ICC WORLD CUP
ഇവന്‍ ഗില്‍ക്രിസ്റ്റിന്റെ റെക്കോഡും മറികടക്കും; ക്യാച്ചിന്റെ കാര്യത്തില്‍ പുലി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 9:13 am

ലോകകപ്പില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 10ന് നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുത്ത് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

നവംബര്‍ 11ന് നടന്ന മത്സരത്തില്‍ മറ്റൊരു റെക്കോഡ് പിറന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ എതിരെ ആറ് ക്യാച്ചുകള്‍ എടുത്താണ് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ ക്വിന്റന്‍ ഡി കോക്ക് ചരിത്രം കുറിച്ചത്. ഒരു ലോകകപ്പ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം എത്തുകയാണ് ഇതോടെ ഡി കോക്ക്.

ഒരു ലോകകപ്പ് മത്സരത്തില്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

(ക്യാച്ച്, കളിക്കാരന്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)

6- ക്വിന്റണ്‍ ഡി കോക്ക് vs അഫ്ഗാനിസ്ഥാന്‍- 2023
6- ആദം ഗില്‍ക്രിസ്റ്റ് vs നമീബിയ- 2003
6- സര്‍ഫറാസ് അഹമ്മദ് vs സൗത്ത് ആഫ്രിക്ക 2015

ഒരു ലോകകപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറിന്റെ റെക്കോഡും ഇതിനോടകം ഡി കോക്ക് മറികടന്നിരിക്കുകയാണ്. 1999 ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് ക്യാച്ചുകള്‍ എന്ന റെക്കോഡ് ബൗച്ചിന്റെ പേരില്‍ ഉണ്ടായിരുന്നു.

2023 ലോകകപ്പില്‍ ഡികോക്കിന്റെ പക്കല്‍ 19 ക്യാച്ചാണ് ഉള്ളത്. എന്നാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ ഗില്ക്രിസ്റ്റിനെ മറികടക്കാന്‍ രണ്ട് ക്യാച്ചുകള്‍ കൂടി വേണം.

പൂര്‍ണ്ണമായ ലിസ്റ്റ്

(ക്യാച്ചിന്റെ എണ്ണം, കളിക്കാരന്‍, വര്‍ഷം എന്ന ക്രമത്തില്‍)

21 – ആദം ഗില്‍ക്രിസ്റ്റ്- 2003
21- ടോം ലാതം- 2019
20- അലക്‌സ് ക്യാരി – 2019
19- ക്വിന്റണ്‍ ഡി കോക്ക്- 2023
17- കുമാര്‍ സംഗക്കാര- 2003
17- ആദം ഗില്‍ക്രിസ്റ്റ്- 2007

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയിട്ടും അഫ്ഗാന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ചയായിരുന്നു. 41 റണ്‍സില്‍ റഹ്മാനുള്ള ഗുര്‍ബാസിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. 22 പന്തില്‍ 25 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. കേശവ് മഹാരാജക്കാണ് വിക്കറ്റ് നേട്ടം. ഗുര്‍ബാസിനെ മടക്കിയയച്ച ശേഷം 15 (30) റണ്‍സ് എടുത്ത ഇബ്രാഹിം സദ്രാനെ ജറാള്‍ഡ് കോട്ട്സിയും പറഞ്ഞയച്ചു. റഹ്മത് ഷാ 46 പന്തില്‍ 26 റണ്‍സ് എടുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലുങ്കി എങ്കിടിയുടെ പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ശേഷം ഇറങ്ങിയ അഫ്ഗാന്‍ നായകന്‍ ഹഷ്മതുള്ള ഷാഹിദി വെറും രണ്ട് റണ്‍സ് എടുക്കവെ കേശവ് മഹാരാജിന്റെ രണ്ടാം വിക്കറ്റായി മാറി.

മധ്യനിരയുടെ വന്‍ തകര്‍ച്ചയിലും അഫ്ഗാന് തുണയായത് അഷ്മത്തുള്ള ഒമര്‍സി മാത്രമാണ്. 71 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 107 പന്തില്‍ 97 റണ്‍സിന്റെ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. അഫ്ഗാന് വേണ്ടി പുറത്താകാതെ പൊരുതിനിന്നിട്ടും താരത്തിന് സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി റാസി വാണ്ടര്‍ ഡസണ്‍ പുറത്താക്കാതെ 95 പന്തില്‍ 76 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ക്വിന്റണ്‍ ഡി കോക്ക് 47 പന്തില്‍ നിന്നും 41 റണ്‍സും അണ്‍ട്‌ലി ഫെലുക്വായോ 37 പന്തില്‍ 32 റണ്‍സും എടുത്ത് പുറത്താതെയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

 

Content Highlight: Quinton de Kock equals Adam Gilchrist’s record