ന്യൂദല്‍ഹി: 2021 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ട്.
ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളിക്കൊണ്ടാണ് ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയത്.
ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ കൂടുതല്‍ സമ്പത്ത് അദാനി ഈ വര്‍ഷം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടല്‍ എസ്.ഇ, യു.എസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേം നടത്തിയിരുന്നു.
2021ല്‍ 1,620 കോടി ഡോളര്‍ ആണ് ഗൗതം അദാനിയുടെ സമ്പാദ്യം വര്‍ധിച്ചതെന്നും 5,000 കോടി ഡോളറിലേറെയാണ് മൊത്തം ആസ്തിയെന്നുമാണ് ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നത്.
അദാനി ടോട്ടല്‍ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്സ്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികവുമാണ് വര്‍ധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:Quiet India Tycoon Beats Musk, Ambani to Add The Most Wealth