| Sunday, 27th August 2017, 10:04 am

മോദിക്ക് പ്രിയപ്പെട്ട അദാനിയുടെ ഹെലികോപ്റ്ററിലോ ഗുര്‍മീതിന്റെ ജയില്‍ യാത്ര?: കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയവിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഗുര്‍മീത്‌റാം സിങിനെ റോത്തകിലെ ജയിലില്‍ നിന്നും കോടതിയിലെത്തിച്ച ഹെലികോപ്റ്ററാണ് സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ചാവിഷയം.

ഗുര്‍മീത് റാം റഹീം സിങിനെ കോടതിയില്‍ നിന്നും ജയിലിലെത്തിച്ചത് അദാനിയുടെ ഹെലിക്കോപ്റ്ററിലാണെന്നതാണ് ഒരു കാര്യം. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു സംഗതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിയപ്പെട്ട AW139 ഹെലിക്കോപ്റ്ററാണ് ഇതെന്നതാണ്.

സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഒരേ ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങുന്ന ചിത്രങ്ങളുള്‍പ്പെടെ ചൂണ്ടിക്കാണിച്ച് ചിലരാണ് സോഷ്യല്‍മീഡിയയിലൂടെ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്.

സെഡ് കാറ്റഗറി സുരക്ഷയുള്ളതിനാല്‍ ഗുര്‍മീതിനെ രോഹ്ട്ടക് ജയിലിലേക്ക് ഹെലിക്കോപ്റ്ററിലെത്തിച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല ഗുര്‍മീതിന്റെ ജീവന് അത്രയേറെ പ്രാധാന്യമുണ്ടെന്നുകൂടി സര്‍ക്കാര്‍ പറഞ്ഞുവെക്കുന്നു.


Dont Miss കേരളത്തില്‍ ലൗജിഹാദ് സ്ഥിരീകരിച്ചിട്ടില്ല; ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ


പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററിലാണ് ഗുര്‍മീതിനെ എത്തിച്ചതെന്നായിരുന്നു ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വിമര്‍ശം. എന്നാല്‍ ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന ചിത്രങ്ങള്‍ ചിലര്‍ ഷെയര്‍ ചെയ്യപ്പെടുകയുകയായിരുന്നു.

AW139 സീരിസിലെ ഹെലിക്കോപ്റ്ററില്‍ നിന്നും മോഡി ഇറങ്ങി വരുന്നതും, ഇതേ ഹെലിക്കോപ്റ്ററില്‍ ഗുര്‍മീത് ജയിലേക്ക് പോകുന്നതുമായ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്.

എന്നാല്‍ ഇത് വെറും ഫോട്ടോഷോപ്പ് മാത്രമാണെന്നും മോദിയെ താറടിച്ചുകാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ ഇതിനെ പ്രതിരോധിക്കുന്നത്.

We use cookies to give you the best possible experience. Learn more