| Monday, 26th March 2018, 7:42 pm

വാട്‌സാപ്പില്‍ പ്രചരിച്ചത് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍; ഹയര്‍സെക്കണ്ടറി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്ട്സാപ്പിലൂടെ പ്രചരിച്ചെതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി ക്ക് സമര്‍പിച്ചു. ഇതോടെ പരീക്ഷ വീണ്ടും ഉണ്ടാകുമോയെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്കും വിരാമമായി.


Also Read:  ഇടംകാലുകൊണ്ട് വിനീത് പായിച്ച ബുള്ളറ്റ് ഷോട്ട് സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു


കഴിഞ്ഞ ബുധനാഴ്ചയാണ് ഫിസിക്സ് പരീക്ഷ തുടങ്ങും മുന്‍പ് ചോദ്യ പേപ്പറുകളെന്ന വ്യാജേന വാട്ട്സ്ആപ്പ് വഴി പ്രചരിച്ചത്. ത്യശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ഇത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യങ്ങള്‍ കൈകൊണ്ട് എഴുതിയ നിലയിലാണ് പ്രചരിച്ചിരുന്നത്.

ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more