ജറുസലേം: പ്രമുഖ ആഗോള എൽ.ജി.ബി.ടി.ക്യു+ അഭിഭാഷക ഗ്രൂപ്പിൽ നിന്ന് ഇസ്രഈലി സംഘടനയായ ദി അഗുഡയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പിന്തുണയറിയിച്ച് നൂറിലധികം ക്വിയർ ഇസ്രഈലി പ്രവർത്തകർ.
ജറുസലേം: പ്രമുഖ ആഗോള എൽ.ജി.ബി.ടി.ക്യു+ അഭിഭാഷക ഗ്രൂപ്പിൽ നിന്ന് ഇസ്രഈലി സംഘടനയായ ദി അഗുഡയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പിന്തുണയറിയിച്ച് നൂറിലധികം ക്വിയർ ഇസ്രഈലി പ്രവർത്തകർ.
ഐ.എൽ.ജി.എ വേൾഡ് എന്നറിയപ്പെടുന്ന ഇൻ്റർനാഷണൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ആൻഡ് ഇൻ്റർസെക്‌സ് അസോസിയേഷനോട് വർണ വിവേചനത്തിനും വംശഹത്യയ്ക്കും കൂട്ടുനിൽക്കുന്ന സംഘടനകളെ അതിൻ്റെ അംഗത്വത്തിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ഒരു തുറന്ന കത്തിൽ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് ഇസ്രഈലി സംഘടനയായ ദി അഗുഡയെഐ.എൽ.ജി.എ വേൾഡിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഇസ്രഈലിലെ എൽ.ജി.ബി.ടി.ക്യു+ കമ്മ്യൂണിറ്റിയുടെ സംഘടനയായ ദി അഗുഡയുടെ അംഗത്വം താൽക്കാലികമായി നിർത്തിവച്ചതായി കഴിഞ്ഞ ആഴ്ച ഐ.എൽ.ജി.എ വേൾഡ് പ്രഖ്യാപിക്കുകയും ടെൽ അവീവിൽ അടുത്ത ഐ.എൽ.ജി.എ വേൾഡ് കോൺഫറൻസ് നടത്താനുള്ള ഇസ്രഈലി ഗ്രൂപ്പിൻ്റെ നിർദ്ദേശം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ട് ഇസ്രഈലിലെ ക്വിയർ ജനത രംഗത്തെത്തിയത്. ഐ.എൽ.ജി.എ വേൾഡിന്റെ തീരുമാനത്തിൽ തങ്ങൾ സന്തുഷ്ടരമാണെന്ന് അവർ പറഞ്ഞു.
‘ഒരു ജൂത ഇസ്രായേലി ലെസ്ബിയൻ എന്ന നിലയിൽ, ഇസ്രായേലി വർണ വിവേചനത്തെയും വംശഹത്യയെയും വെള്ളപൂശുന്ന ലിബറൽ വോയ്‌സ് ആണെന്ന് അവകാശപ്പെടുന്ന അഗുഡയോട് എനിക്ക് ദേഷ്യമുണ്ട്. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് അതിനെതിരെ പ്രതികരിക്കാൻ അഗുഡ മുന്നോട്ട് വരുന്നില്ല,’ ഒരു ഇസ്രഈലി ക്വിയർ വനിത പറഞ്ഞു.
Content Highlight: Queer Israelis back suspension of pro-Gaza war group from LGBTQ+ federation