എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
World News
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 6:26 pm

ലണ്ടണ്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു അദ്ദേഹത്തിന്.

പ്രദേശിക സമയം രാവിലെയാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി.

അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഇദ്ദേഹം ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

2017ല്‍ രാജ കുടുംബത്തിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണങ്ങളില്‍ നിന്ന് സ്വയം വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫിലിപ്പ് രാജകുമാരന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Queen Elezabeth Husband Prince Philip passes away