ദൂബായ്: പ്രീക്വാര്‍ട്ടറിലെ അവസാന മത്സരവും അവസാനിച്ചതോടെ ഏഷ്യാകപ്പിനുള്ള ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി.നാളെ മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. ആതിഥേയരായ യു.എ.ഇ., ഖത്തര്‍, ദക്ഷിണകൊറിയ, ഇറാന്‍, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ചൈന ജപ്പാന്‍ എന്നിവരാണ് അവസാന എട്ടിലെത്തിയത്.
അട്ടിമറിയിലൂടെ അവസാന എട്ടിലെത്തിയ വിയറ്റ്‌നാമാണ് ക്വാര്‍ട്ടറിലെ അപ്രതീക്ഷിത ടീം. ജോര്‍ദാനെ മറികടന്നാണ് വിയറ്റ്‌നാമിന്റെ വരവ്. ശക്തരായ ജപ്പാനാണ് വിയറ്റ്‌നാമിന്റെ എതിരാളികള്‍.
പ്രീക്വാര്‍ട്ടര്‍ വരെ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത് ഖത്തറും ജപ്പാനും ദക്ഷിണകൊറിയയുമാണ്. ഇവര്‍ മൂന്നും എല്ലാ മത്സരങ്ങളും ജയിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ഖത്തര്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ഇറാഖിനെതിരെ സമനില ഒഴിച്ചാല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ALSO READ: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി ഷമി
ചൈനയും ഇറാനുമാണ് ക്വാര്‍ട്ടറിലെ ആദ്യ മത്സരം. ഇറ്റലിക്ക് 2006ല്‍ കിരീടം നേടികൊടുത്ത മാഴ്‌സെലോ ലിപ്പിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ചൈന കാഴ്ച വെയ്ക്കുന്നത്. ഇറാനാകട്ടെ ലോകകപ്പിന് ശേഷം മികച്ച ഫോമിലും. പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിനെ മറികടന്നാണ് ചൈനയുടെ വരവ്. ഇറാന്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ഒമാനെയാണ് തോല്‍പിച്ചത്.
അന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ജപ്പാന്‍ വിയറ്റ്‌നാമിനെ നേരിടും. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ വിയറ്റ്‌നാം അവസാന പതിനാറിലെ പോരാട്ടത്തില്‍ ജോര്‍ദാനെ ഷൂട്ടൗട്ടില്‍ അട്ടിമറിച്ചപ്പോള്‍ ജപ്പാന്‍ ശക്തരായ സൗദി അറേബ്യയെ ഒരു ഗോളിന് തോല്‍പിച്ചു.
ജനുവരി 25നാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ ശക്തരുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ ഖത്തറിന് ദക്ഷിണകൊറിയയാണ് എതിരാളികള്‍. ടോട്ടനം സ്റ്റാര്‍ സണ്ണിന്റെ മികവില്‍ ബഹ്‌റൈനെ ഒന്നിനെതിരെ രണ്ട് ഗോളിന് ദക്ഷിണ കൊറിയ തോല്‍പിച്ചപ്പോള്‍ മിന്നും ഫോമിലുള്ള ഖത്തര്‍ ശക്തരായ ഇറാഖിനെ ഒരു ഗോളിന് മറികടന്ന് അവസാന എട്ടില്‍ ഇടം നേടി.
പ്രീക്വാര്‍ട്ടറില്‍ തപ്പിത്തടഞ്ഞ് രക്ഷപ്പെട്ട സൗദി അറേബ്യയ്ക്ക് ആതിഥേയരായ യു.എ.ഇയാണ് എതിരാളികള്‍. അവസാന പതിനാറില്‍ ഉസ്ബക്കിസ്ഥാനോട് ഷൂട്ടൗട്ടിലാണ നിലവിലെ ചാംപ്യന്‍മാരായ ഓാസീസ് രക്ഷപ്പെട്ടത്. കിര്‍ഗിസ്ഥാനെതിരെ നടന്ന മികച്ച പോരാട്ടത്തില്‍ യു.എ.ഇ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയിച്ചത്.