ക്വാല്‍കോം ടോക് സ്മാര്‍ട്ട് വാച്ചുകള്‍ ഡിസംബര്‍ 2-ന് വിപണിയിലെത്തും
Big Buy
ക്വാല്‍കോം ടോക് സ്മാര്‍ട്ട് വാച്ചുകള്‍ ഡിസംബര്‍ 2-ന് വിപണിയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2013, 3:23 pm

[]ന്യുയോര്‍ക്ക്: പ്രമുഖ മൊബൈല്‍ ചിപ്‌മേക്കറായ ക്വാല്‍കോമിന്റെ ടോക് സ്മാര്‍ട്ട് വാച്ച് അടുത്ത മാസം രണ്ടിന് വിപണിയിലെത്തും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ടോക്കിന്റെ വിശേഷങ്ങള്‍ പുറംലോകമറിഞ്ഞത്.

ക്വാല്‍കോമിന്റെ ഉടമസ്ഥതയിലുള്ള ക്വാല്‍കോം കണക്റ്റഡ് എക്‌സ്പീരിയന്‍സസാണ് ടോക് വിപണിയിലെത്തിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തനം.

349.99 ഡോളര്‍ മുതലാണ് വില. toq.qualcomm.com എന്ന വെബ്‌സൈറ്റിലൂടെയും സ്മാര്‍ട്ട് വാച്ച് വാങ്ങാവുന്നതാണ്.

ക്വാല്‍കോമിന്റെ മിറാസോള്‍ ഡിസ്‌പ്ലേ ടെക്‌നോളജിയാണ് ടോക്കിലും ഉപയോഗിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫും കടുത്ത സൂര്യപ്രകാശത്തില്‍ പോലും വ്യക്തമായ ഡിസ്‌പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഓള്‍ജോയിന്‍ ഇന്ററാക്ഷന്‍സ്, വൈപവര്‍, എല്‍.ഇ വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങളും ടോക്കിനുണ്ട്.

“ഒരു സാധാരണ വാച്ച് പോലെ തന്നെയാണ് ടോക്ക് കാഴ്ചയില്‍. ഓണ്‍, ഓഫ് സ്വിച്ചുകളൊന്നും കൂടാതെ തന്നെ ഇന്‍ഫര്‍മേഷന്‍ പ്രദര്‍ശിപ്പിക്കും. നോട്ടിഫിക്കേഷനുകളും കണ്ടന്റുകളും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.” ക്വാല്‍കോം ചെയര്‍മാനും സി.ഇ.ഒയും ആയ പോള്‍ ഇ ജേക്കബ്‌സ് പറയുന്നു.

സ്മാര്‍ട്ട് വാച്ചില്‍ ബ്ലൂടൂത്ത് സൗകര്യവുമുള്ളതിനാല്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും റിജക്ട് ചെയ്യാനും സാധിക്കും.