| Thursday, 24th May 2018, 4:15 pm

സ്മാർട്ട് ഫോണുകൾക്ക് കരുത്ത് പകരാൻ സ്നാപ് ഡ്രാഗണിന്റെ പുത്തൻ പ്രോസസർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോർണിയ: സ്മാർട്ട് ഫോണുകൾക്ക് കരുത്ത് പകരാൻ സ്നാപ് ഡ്രാഗണിന്റെ പുത്തൻ പ്രോസസർ

മൊബൈൽ പ്രൊസസർ നിർമാണ കമ്പനിയായ ക്വാൽകോം, മധ്യനിര മൊബൈലുകൾക്കായി പുതിയ പ്രോസസർ പുറത്തിറക്കി.

കമ്പനി പുതിയതായി അവതരിപ്പിക്കുന്ന 700 സിരീസിലെ ആദ്യ പ്രോസസർ ആണിത്. മധ്യനിര ഫോൺ നിർമ്മാണത്തിൽ വലിയ വഴിത്തിരുവകൾ ഈ പ്രോസസർ ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്.

കമ്പനിയുടെ തന്നെ 600 സിരീസിൽപെട്ട പ്രോസസറുകളാണ് ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നത്. വില ഉയരും എന്നതിനാൽ 800 സിരീസ് പ്രോസസറുകൾ മധ്യനിര ഫോണുകളിൽ ഉപയോഗിക്കാറില്ലായിരുന്നു. ആ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

പുതിയ പ്രോസസറിൽ മെച്ചപ്പെട്ട ഊർജ്ജ ഉപഭോഗം, വേഗത എന്നിവ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 600 സിരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 40% വരെ ഊർജ്ജ ഉപയോഗം ഈ പ്രോസസറിൽ കുറക്കാൻ സാധിക്കുമത്രെ. അഡ്രിനോ 616 ആണ് ഇതിന്റെ കൂടെ ഉപയോഗിച്ചിരിക്കുന്ന ജി.പി.യു.

ക്വാൽകോം ക്വിക്ക് ചാർജ് 4 പ്ളസ്സ് എന്ന സങ്കേതവിദ്യയും കമ്പനി ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.

മധ്യനിര ഫോൺ നിർമ്മാതാക്കളായ ഷിവോമി, ഓപ്പോ, സാംസങ്ങ്, അസ്യൂസ് എന്നീ നിർമ്മാതക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more