| Monday, 16th March 2020, 1:56 pm

'സ്‌നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി...എനിക്കും നിങ്ങളെപ്പോലെ ഒരു നടനാകണം ';ഹൃദയം നിറഞ്ഞ് ക്വാഡനും ഗിന്നസ് പക്രുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനുള്ള ആഗ്രഹം പങ്കുവെച്ച് ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ കളിയാക്കലിന് പാത്രമായ ക്വാഡന്‍ ബെയില്‍സ്.

ഗിന്നസ് പക്രുവുമായി വീഡിയോ കോള്‍ വഴി സംസാരിക്കണമെന്നും നേരില്‍ കാണണമെന്നും ക്വാഡന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്.ബി.എസ് മലയാളത്തോടായിരുന്നു ക്വാഡന്റെയും അമ്മ യാരാക്ക ബെയില്‍സിന്റെയും പ്രതികരണം.

എനിക്കും നിങ്ങളെപ്പോലെ ഒരു നടനാകണമെന്നാണ് ആഗ്രഹം എന്നാണ് ക്വാഡന്‍ പ്രതികരിച്ചതെന്ന് എസ്.ബി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗിന്നസ് പക്രുവിനെക്കുറിച്ച് അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വളരെ സ്‌നേഹം നിറഞ്ഞ സന്ദേശമാണ് ഗിന്നസ് പക്രുവില്‍ നിന്ന് ലഭിച്ചതെന്നും ക്വാഡന്റെ അമ്മ പറഞ്ഞു.

ക്വാഡനും അമ്മയും തന്നോട് സംസാരിക്കുന്നു എന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഗിന്നസ് പക്രുവും പ്രതികരിച്ചിട്ടുണ്ട്.

ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ നിരന്തരമായ പരിഹാസം സഹക്കാന്‍ പറ്റാതെ എന്നെ ഒന്ന് കൊന്നു തരൂ എന്ന് പറഞ്ഞ കരയുന്ന ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

അതിന് പിന്നാലെ ക്വാഡനെ ആശ്വസിപ്പിച്ചുകൊണ്ട് ഗിന്നസ് പക്രു ഫേസ് ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്.ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ‘ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’ഇളയ രാജ. ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more