സൗദി ഭീഷണിയെ ഉപരോധത്തെ ചെറുത്ത പോലെ നേരിടുമെന്ന് ഖത്തര്‍
world
സൗദി ഭീഷണിയെ ഉപരോധത്തെ ചെറുത്ത പോലെ നേരിടുമെന്ന് ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 7:55 pm

ദോഹ: റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയാല്‍ സൈനിക നടപടിയുണ്ടാകുമെന്ന സൗദിയുടെ ഭീഷണിയോട് പ്രതികരിച്ച് ഖത്തര്‍. ആയുധം വാങ്ങുന്നത് ഖത്തറിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും മറ്റൊരു രാജ്യത്തിന് ഇടപെടേണ്ട കാര്യമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി അല്‍ ജസീറയോട് പറഞ്ഞു.

റഷ്യയുടെ എസ്-400 മിസൈല്‍ ഖത്തര്‍ വാങ്ങുമെന്ന സൂചനയെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് സല്‍മാന്‍ രാജാവെഴുതിയ കത്തിലാണ് സൈനിക നടപടിയുണ്ടാകുമെന്നുള്ള ഭീഷണി.

പ്രധാനമന്ത്രിക്ക് ലഫ്‌നന്റ് ഗവര്‍ണറോടു ദേഷ്യമെന്ന് കേജ്രിവാള്‍

കത്തിനെ കുറിച്ച് ഫ്രാന്‍സിനോട് സ്ഥിരീകരണം തേടിയിട്ടുണ്ടെന്ന് അല്‍ താനി പറഞ്ഞു. സൗദിയുടെ ഭീഷണി ശരിയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും അല്‍ താനി പറഞ്ഞു. ഉപരോധത്തെ നേരിട്ടത് പോലെ ഭീഷണിയെ നേരിടും. ഇത്തരത്തിലുള്ള പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ അന്താരാഷ്ട്ര വേദികളില്‍ പിന്തുണ തേടുമെന്നും അല്‍താനി പറഞ്ഞു.

ഖത്തറിനെതിരായ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ ഉപരോധം ഒരു വര്‍ഷം തികയുന്നതിനിടെയാണ് ആയുധ ഇടപാടിന്റെ പേരിലുള്ള സൗദിയുടെ പുതിയ ഭീഷണി.