കരാര്‍ ഖത്തറിന്റെയും ഇന്തോനേഷ്യയുടെയും നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആഗോള തലത്തിലുള്ള മാനവ വികസനത്തിന് പിന്തുണ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി.
നല്ല ഭാവിക്കായി ഭരണകൂടത്തോട് ചെറുത്തുനില്‍ക്കുന്ന അഫ്ഗാനിലെ യുവജനതയ്ക്ക് പിന്തുണ നല്‍കുക എന്നത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഖത്തര്‍ പറഞ്ഞു.
2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തറും ഇന്തോനേഷ്യയും അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നത്.
1996 മുതല്‍ 2001 വരെ അഫ്ഗാന് കീഴിലായിരുന്നു. ഇസ്‌ലാമിക നിയമസംഹിതയായ ശരീഅത്ത് പ്രകാരമുള്ള ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.
Content Highlight: Qatar to offer scholarships to Afghan students to study in Indonesia