| Tuesday, 29th January 2019, 8:49 pm

നിശബ്ദമായി അബുദാബി; ആദ്യ പകുതിയില്‍ ഖത്തര്‍ മുന്നില്‍: ഞെട്ടി യു.എ.ഇ

സ്പോര്‍ട്സ് ഡെസ്‌ക്

അബൂദാബി: ഖത്തര്‍-യുഎ.ഇ എ.എഫ്.സി. ഏഷ്യാകപ്പ് ആവേശ സെമിഫൈനലില്‍ ഖത്തര്‍ രണ്ട് ഗോളിന് മുമ്പില്‍. ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഖത്തറിന്റെ ആദ്യ ഗോള്‍. ബൗലെം ഖൗഖിയാണ് ഗോള്‍ നേടിയത്. 22-ാം മിനിറ്റിലായിരുന്നു ഗോള്‍. ഗോള്‍ നേടിയതോടെ ആരവങ്ങള്‍ക്ക് പകരം മുഹമ്മദ് ബിന്‍ സാഇദ് മൈതാനം നിശബ്ദമായി.

ALSO READ: സയ്യിദ് മൈതാനത്ത് മധ്യേഷ്യ പിളരുന്നു; 42,000 എമിറാത്തികള്‍ക്കെതിരെ 11 ഖത്തറികള്‍

ഗോള്‍കീപ്പറുടെ പിഴവാണ് ഖത്തറിന് 22-ാം ആദ്യ ഗോള്‍ നേടികൊടുത്തത്. അല്‍മൂസ് അലിയാണ് രണ്ടാം സ്‌കോറര്‍. 37-ാം മിനിറ്റിലായിരുന്നു ഗോള്‍ നേടിയത്.

മനോഹരമായ കര്‍വ് ഗോളിലൂടെയായിരുന്നു അലി രണ്ടാം ഗോള്‍ നേടിയത്. കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ഖത്തറായിരുന്നു മുന്നിട്ട് നിന്നത്. പന്തടക്കത്തിലും ആക്രമണത്തിലും എമിറേറ്റ് ടീമിനെ നിശബ്ദമാക്കി ഖത്തര്‍ മുന്നേറി.

42,000 എമിറാത്തി ആരാധകര്‍ക്കിടയിലാണ് ഖത്തറികള്‍ പന്തുതട്ടിയത്. മത്സരത്തിലൂടനീളം ആര്‍പ്പുവിളിക്കുന്ന എമിറാത്തികളുടെ വെല്ലുവിളി മറികടന്നായിരുന്നു ഖത്തറിന്റെ രണ്ട് ഗോളുകളും.

We use cookies to give you the best possible experience. Learn more