ദോഹ: ഖത്തര്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് അറ്റോര്‍ണി ജനറല്‍. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
പൊതു ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും, ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാരോപിച്ചാണ് അറസ്റ്റിന് ഉത്തരവിട്ടത്.
മന്ത്രി പൊതുഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുഫണ്ട് ദുരുപയോഗം സംബന്ധിച്ച് അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി വിശദമായി ചോദ്യം ചെയ്യും’, ഖത്തര്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
അതേസമയം കേസിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. 2013 മുതല്‍ ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്നയാളാണ് അല്‍ ഇമാദി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Qatar orders arrest of finance minister amid probe