| Tuesday, 14th December 2021, 8:43 am

ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന മാംസവും പച്ചക്കറിയും രാജ്യങ്ങളുടെ പേര് മാറ്റി വില്‍പന; പ്രമുഖ കമ്പനിക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഇറക്കുമതി ചെയ്യുന്ന മാംസവും പച്ചക്കറിയും രാജ്യങ്ങളുടെ പേര് മാറ്റി വില്‍പന നടത്തിയ കമ്പനിക്കെതിരെ ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി.

ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി.

ഖത്തറിലേക്ക് പച്ചക്കറി, പഴം, മാംസം തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന പ്രമുഖ കമ്പനിക്കെതിരെയാണ് നടപടി. പരിശോധനയില്‍ മാംസവും പച്ചക്കറിയും ഇറക്കുമതി ചെയ്ത ശേഷം രാജ്യങ്ങളുടെ പേര് മാറ്റി സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തി.

അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍, കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഇറക്കുമതി ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പ്രമുഖ വാണിജ്യ കമ്പനികളിലൊന്നിനെതിരെയാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചീഞ്ഞ പഴങ്ങളും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളും വില്‍പന നടത്തിയതിനും കമ്പനിക്കെതിരെ നടപടി സ്വീകരിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Qatar – Ministry finds company changing country of origin of meat and vegetables

We use cookies to give you the best possible experience. Learn more