| Friday, 26th June 2020, 11:32 pm

ഖത്തറില്‍ നിന്ന് പ്രവാസികള്‍ക്കായി സൗജന്യ ചാര്‍ട്ടര്‍ സര്‍വീസുമായി ഖത്തര്‍ ഇന്‍കാസ്; 175 പേര്‍ക്ക് നാട്ടിലെത്താം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് മഹാമാരിയുടെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്കായി കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസ് സൗജന്യ സര്‍വ്വീസൊരുക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രക്കായി പരിഗണിക്കുക.

അര്‍ഹരായ 175 പ്രവാസികളെയാണ് തികച്ചും സൗജന്യമായി നാട്ടിലെത്തിക്കുക. ജൂലൈ ആദ്യവാരത്തോടെ കോഴിക്കോട്ടെക്കാണ് സര്‍വ്വീസ് നടത്തുക. രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇത് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് അര്‍ഹരായ 175 പേരെ തെരഞ്ഞെടുക്കുമെന്ന് ഖത്തര്‍ ഇന്‍കാസ് അദ്ധ്യക്ഷന്‍ സമീര്‍ ഏറാമല അറിയിച്ചു.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായി സ്വകാര്യ ചാര്‍ട്ടര്‍ സര്‍വ്വീസൊരുക്കിയത് ഇന്‍കാസ് ആയിരുന്നു. ഇത് വരെ അഞ്ച് സര്‍വ്വീസുകളാണ് ഇന്‍കാസ് നടത്തിയത്. ഇതില്‍ തന്നെ നിരവധി പേരെ സൗജന്യമായാണ് നാട്ടിലെത്തിച്ചതെന്നും സമീര്‍ ഏറാമല പറഞ്ഞു.

ഇന്‍കാസ് സൌജന്യ ചാര്‍ട്ടര്‍ സര്‍വീസിനായി രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

രജിസ്ട്രേഷൻ ലിങ്ക് : https://tinyurl.com/INCAS-free-flight

27/06/2020 വൈകിട്ട് 7 മണി വരെയായിരിക്കും രജിസ്ട്രേഷന്‍ ഉണ്ടാവുക

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more