| Sunday, 12th January 2020, 9:06 pm

ഇറാന്‍-അമേരിക്ക സംഘര്‍ഷം; സമാധാന ചര്‍ച്ചയ്ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനിലെത്തി.

അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ തെഹ്‌റാനിലെത്തിയത്.

സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാഖിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖാസിം സുലൈമാനയുടെ മരണത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയും പറഞ്ഞിരുന്നു.

അമേരിക്കയോടും ഇറാനോടും ഒരേ സമയം മികച്ച ബന്ധം പുലര്‍ത്തി വരുന്ന രാജ്യമാണ് ഖത്തര്‍. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇദ്ദേഹമാണ് രാജ്യം ആദ്യമായി സന്ദര്‍ശിക്കുന്ന ദേശീയ നേതാവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യ സേനയായ ഖുദ്സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയെ ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തിലാണ് യു.എസ് കൊലപ്പെടുത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more