ദോഹ: എട്ട് മുന്‍ നാവികസേന അംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ സ്വീകരിച്ച് ഖത്തര്‍ കോടതി. അപ്പീല്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചതായി നാവികരുടെ ബന്ധുക്കള്‍ അറിയിച്ചു.
ദോഹ: എട്ട് മുന്‍ നാവികസേന അംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ സ്വീകരിച്ച് ഖത്തര്‍ കോടതി. അപ്പീല്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചതായി നാവികരുടെ ബന്ധുക്കള്‍ അറിയിച്ചു.
നവംബര്‍ 23ന് കേസ് പരിഗണിച്ചപ്പോള്‍ ഇന്ത്യയുടെ പിന്തുണയോടെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി സ്വീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഔപചാരികമായി ഒരു അപ്പീല്‍ സമര്‍പ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നവംബര്‍ 16ന് സ്ഥിരീകരിച്ചിരുന്നു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ത്ര കുമാര്‍ വര്‍മ, കൃപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്തു തിവാരി, കമാന്‍ഡര്‍ സുകുമാര്‍ പാക്ല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ഇവരുടെ ജ്യാമാപേക്ഷ പലതവണ തള്ളുകയും ഖത്തര്‍ അധികൃതര്‍ തടവ് നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഇസ്രഈലിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്നതാണ് ഖത്തര്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെളിയിക്കുന്ന ഇലക്ട്രോണിക് രേഖകകള്‍ ഖത്തര്‍ അധികൃതരുടെ കൈവശമുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റാലിയന്‍ ടെക്‌നോളജി അടിസ്ഥാനമായി മിഡ്ജറ്റ് അന്തര്‍വാഹിനി നിര്‍മിക്കുന്ന ദെഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധിച്ച നാവികര്‍.
content highlight : Qatar court accepts India’s appeal against death penalty to Ex Navy man