ആവശ്യം കൂടുന്നു; വെന്റിലേറ്റര്‍ നിര്‍മാണത്തിന് ഖത്തറും
COVID-19
ആവശ്യം കൂടുന്നു; വെന്റിലേറ്റര്‍ നിര്‍മാണത്തിന് ഖത്തറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th April 2020, 5:49 pm

കൊവിഡ്-19 കാരണം ആഗോളതലത്തില്‍ മെഡിക്കല്‍ സാമഗ്രികളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിനായി ഖത്തറും. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബര്‍സാന്‍ ഹോള്‍ഡിംഡ് കമ്പനിയാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്.

ഖത്തര്‍ എമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇതു സംബന്ധിച്ച് ബര്‍സാന്‍ കമ്പനിയില്‍ സന്ദര്‍ശനം നടത്തി. അമേരിക്കന്‍ കമ്പനിയായ വില്‍നൊക്‌സുമായി ചേര്‍ന്നാണ് ഖത്തര്‍ കമ്പനി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്.

കൊവിഡ് കാരണം ലോകത്താകെ വെന്റിലേറ്ററുകള്‍ക്ക് ആവശ്യം കൂടിയ സാഹചര്യത്തില്‍ ആഭ്യന്തര ആവശ്യവും അന്താരാഷ്ട്ര കയറ്റുമതിയും ലക്ഷ്യമിട്ട് ആഴ്ചയില്‍ 2000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഖത്തറില്‍ ഇതുവരെ 12,564 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1243 പേര്‍ക്ക് രോഗം ഭേദമായി. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകെ 31 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 2 ലക്ഷം കടന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.