| Monday, 17th May 2021, 11:53 pm

ഫലസ്തീന് പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഗാസയിലെ ജനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക.

പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫണ്ട് വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ ഇസ്രാഈലി റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകള്‍ ഗാസയിലുള്ള ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ടീം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.

ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങിയവയാണ് ഫണ്ടുപയോഗിച്ച് നടപ്പാക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Qatar announces $ 1 million aid to Palestine

We use cookies to give you the best possible experience. Learn more