ദോഹ: ഈ വര്‍ഷം പുതിയ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 16 പ്രധാനവിമാനത്താവങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക എന്ന് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ബര്‍ലിന്‍ ഐ.ടി.ബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അക്ബര്‍ എയര്‍ലൈന്‍സിന്റെ 2018-2019 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്.
Also Read: ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
ലക്‌സംബര്‍ഗാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പട്ടത്. ഇതോടെ ലക്‌സംബര്‍ഗിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാന കമ്പനി എന്ന ഖ്യാതി ഖത്തര്‍ എയര്‍വെയ്‌സിന് സ്വന്തമാകും.
യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്തോണിയയിലെ ടല്ലിന്‍, മാള്‍ട്ടയിലെ വല്ലേറ്റ, ഫിലിപ്പീന്‍സിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ഡാ നാങ്, തുര്‍ക്കിയിലെ ബോദ്രം, അന്‍താല്യ, ഹാതേയ്, ഗ്രീസിലെ മൈക്കണോസ്, തെസ്സലോനിക്കി, സ്പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍.