ദോഹ: 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വാര്‍ഷിക ലാഭം നേടി ഖത്തര്‍ എയര്‍വേയ്‌സ്. ഗ്രൂപ്പ് 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച 2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ 200 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ലാഭമാണ് നേടിയതെന്നാണ് അവകാശവാദം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 218 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ലോകത്തിലെ തന്നെ കാര്‍ഗോയില്‍ മുന്‍നിരയിലാണ്. ഇതിന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഖത്തര്‍ എയര്‍വേയ്‌സ് ശൃംഖലയുടെ വളര്‍ച്ചയും വിപണി വിഹിതത്തിലെ വര്‍ധനയും യൂണിറ്റ് വരുമാനവും തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷവും വര്‍ധിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് 18.5 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
ഈ സാമ്പത്തിക വര്‍ഷം മറ്റെല്ലാ എയര്‍ലൈനുകള്‍ക്കിടയിലും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്. കൊവിഡിന് ശേഷം ലോകാതിര്‍ത്തി തുറന്നതോടെ യാത്രക്കാര്‍ വര്‍ധിച്ചതാണ് എയര്‍വേയ്‌സുകള്‍ ചരിത്ര നേട്ടം കൊയ്തത്.
കൊവിഡ് പ്രതിസന്ധിക്കാലത്ത് 1350 ഓക്‌സിജന്‍ സിലിണ്ടറുകളിലെറെ സൗജന്യമായി നല്‍കിയ കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
CONTENT HIGHLIGHTS: Qatar Airways Just Had Its Most Profitable Year In History