| Tuesday, 19th May 2020, 9:22 pm

ഖത്തര്‍ കാബിന്‍ ക്രൂ ഉദ്യോഗസ്ഥര്‍ ഇനി വിമാനങ്ങളില്‍ ഉണ്ടാവുക കൊവിഡ് സുരക്ഷാ കോട്ടുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ ഇനി വിമാനത്തില്‍ ഉണ്ടാവുക കൊവിഡ് സുരക്ഷാ സാമഗ്രികള്‍ ധരിച്ച് (പി.പി.ഇ). കൊവിഡ് സുരക്ഷാ കോട്ടുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍, എന്നിവ ഖത്തര്‍ എയര്‍വേയ്‌സിലെ ഫ്‌ളൈറ്റ് അറ്റന്റന്‍സ് യാത്രാ വേളകളില്‍ ധരിക്കണം. മെയ് 25 മുതല്‍ വിമാനത്തിലെ യാത്രക്കാര്‍ മാസ്‌കുകളും ധരിക്കണം. ഇതിനൊപ്പം വിമാനങ്ങളില്‍ സാനിറ്റൈസറുകളുടെ വലിയ ബോട്ടിലുകള്‍ ഉണ്ടാകും.

യാത്രക്കാരുടെയും ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തും കൊവിഡ് വ്യാപനം കുറയ്ക്കാനുമാണ് ഇത്തരമൊരു നീക്കമെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബകര്‍ സി.എന്‍.എന്നിനോട് പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ സമാനമായ രീതിയില്‍ ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും എയര്‍ ഏഷ്യയും ഫ്‌ളൈറ്റ് അറ്റന്‍ഡന്‍സിന്റെയും വേഷം മാറ്റിയിരുന്നു. ഖത്തറില്‍ 35,606 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 5634 പേര്‍ക്ക് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more