| Wednesday, 15th May 2019, 11:48 pm

ജെറ്റ്എയര്‍വെയ്‌സ് പ്രതിസന്ധി: ഇന്ത്യയിലേക്ക് അധികം ഫ്‌ളൈറ്റുകള്‍ അനുവദിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അവധിക്കാലത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് അധികം സര്‍വീസുകള്‍ അനുവദിക്കണമെന്ന് ഇന്ത്യയോട് ഖത്തര്‍ എയര്‍വെയ്‌സ്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള മുംബൈ, ന്യൂദല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് അധികം ഫ്‌ളൈറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം.

ജെറ്റ് എയര്‍വെയ്‌സ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചതോടെ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കുറഞ്ഞിരുന്നു. ഇക്കാരണത്താല്‍ ടിക്കറ്റ് നിരക്കും വര്‍ധിച്ചിരുന്നു.

അവധിക്കാലമായതിനാല്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് പ്രവാസികള്‍ക്ക് സഹായകരമാവുമെന്നും അല്ലാത്തപക്ഷം വന്‍വില കൊടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു.ഇന്ത്യക്കാരായ 7 ലക്ഷത്തോളം പ്രവാസികളാണ് ഖത്തറിലുള്ളത്. ഇത് ഖത്തര്‍ ജനസംഖ്യയുടെ 25 ശതമാനം വരും.

Latest Stories

We use cookies to give you the best possible experience. Learn more