| Wednesday, 18th October 2017, 2:44 pm

ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഉപരോധത്തിനിടെ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി ശ്രമിക്കുന്നതായി ഖത്തര്‍വിദേശ കാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ തഹ്‌നി.

“ഭരണമാറ്റത്തെ പറ്റി സൗദി ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. സര്‍ക്കാരിനെതിരെ പ്രക്ഷോഭമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് സൗദി ചെയ്യുന്നതെന്നും തഹ്നി പറഞ്ഞു. സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗദിക്കെതിരെ തഹ്നി ആരോപണം ഉന്നയിച്ചത്.

സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ എന്ത് കൊണ്ട് എ.ബി.വി.പി പരാജയപ്പെടുന്നു

 നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന കമല്‍ഹാസന്‍

തീവ്രവാദത്തിന്റെ പേരിലല്ല ഭീഷണിപ്പെടുത്താനാണ് ഖത്തറിനെ ഉപരോധിക്കുന്നതെന്നും തഹ്‌നി പറഞ്ഞു. ഇറാന്റെ മൂല്യങ്ങളല്ല ഖത്തറിന്റേതെന്നും എന്നാല്‍ ഇറാനുമായി തുറന്നബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും തഹ്‌നി പറഞ്ഞു.

ഇറാനൊപ്പം ചേര്‍ന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് ജൂണ്‍ മുതലാണ് യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം നടപ്പിലാക്കിയത്.

We use cookies to give you the best possible experience. Learn more